കോവിഡ് കാലത്ത് ഡോക്ടറും നഴ്‌സും ആശുപത്രിയില്‍ വിവാഹിതരായി

മനോഹരമായ ഇവരുടെ കല്യാണ ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

Update: 2020-05-28 14:15 GMT

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഡോക്ടറും നഴ്‌സും യു.കെയിലെ അവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ വിവാഹിതരായി. മനോഹരമായ ഇവരുടെ കല്യാണ ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ജാന്‍ ടിപ്പിങും അന്നാളന്‍ നവരത്‌നവും ആഗസ്റ്റില്‍ നിശ്ചയിച്ച അവരുടെ വിവാഹം ഒഴിവാക്കുകയായിരുന്നു. അവരുടെ കുടുംബക്കാര്‍ക്ക് അയര്‍ലന്റില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും യു.കെയില്‍ എത്താന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് കല്യാണ പരിപാടികള്‍ ഒഴിവാക്കിയത്.

Advertising
Advertising

പകരം അവര്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്തു.

'എല്ലാവരും ആരോഗ്യത്തോടെ ചടങ്ങില്‍ പങ്കെടുക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. അതിനാലാണ് ഉറ്റവര്‍ സ്‌ക്രീനിലൂടെ തങ്ങളുടെ വിവാഹത്തില്‍ പങ്കെടുത്തതെന്ന് ടിപ്പിങ് പറഞ്ഞു.

ഏപ്രില്‍ 24ന് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ ആശുപത്രിയുടെ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. അതോടെ ചിത്രം വൈറലായി. 20,000 ലൈകുകളും ദമ്പതികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള നൂറുകണക്കിന് കമന്റുകളും വന്നിരുന്നു.

Tags:    

Similar News