''എന്‍റെ ഡാഡി ലോകത്തെ മാറ്റിമറിച്ചു...'' വൈറലായി ജോര്‍ജ് ഫ്ലോയിഡിന്‍റെ മകളുടെ വീഡിയോ
''നീ പറഞ്ഞത് ശരിയാണ് ജിജി. നിന്‍റെ ഡാഡി ലോകത്തെ മാറ്റി മറിക്കുകയാണ്’'
ആഫ്രോ- അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആരംഭിച്ച പ്രക്ഷോഭം ഓരോ ദിവസവും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. നടുറോഡില്‍ വെച്ച് ജോര്‍ജ് ഫ്ലോയിഡിന്‍റെ കഴുത്തില്‍ മിനിയോപോളിസ് പൊലീസുദ്യോഗസ്ഥന്‍ കാല്‍മുട്ട് അമര്‍ത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് ഫ്ലോയിഡ് മരിച്ചത്.
മേയ് 25നാണ് ഫ്ലോയിഡിന്‍റെ കൊലപാതകം നടന്നത്. വഴിയാത്രികരിലാരോ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജനം ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങി. മിനിയാപോളിസിൽ തുടങ്ങിയ പ്രതിഷേധം രാജ്യം മുഴുവൻ പടർന്നുപിടിച്ചു. പ്രതിഷേധത്തെ അടിച്ചമർത്താൻ പൊലീസും ട്രംപ് ഭരണകൂടവും ഒരുപോലെ ശ്രമിച്ചു. വർഷങ്ങളായി കറുത്ത വർഗക്കാർക്ക് നേരെയുള്ള പൊലീസിന്‍റെ നിലപാടും ക്രൂരതകളുമാണ് പ്രതിഷേധം ശക്തമാകാൻ കാരണം
ഫ്ലോയിഡിന് നീതി തേടിയുള്ള പ്രക്ഷോഭത്തിനിടെ ഫ്ലോയിഡിന്‍റെ ആറുവയസ്സുകാരി മകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഡാഡി ഈ ലോകത്തെ മാറ്റിമറിച്ചുവെന്ന് ആ വീഡിയോയില്‍ ഫ്ലോയിഡിന്‍റെ മകള്‍ ജിയന്ന പറയുന്നത് വ്യക്തമായി കേള്‍ക്കാം. ബാസ്കറ്റ്ബോൾ താരം സ്റ്റീഫൻ ജാക്‍സണാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. ജോര്‍ജ് ഫ്ളോയിഡിന്‍റെ അടുത്ത സുഹൃത്തായിരുന്നു സ്റ്റീഫന്‍ ജാക്‍സണ്‍. സ്റ്റീഫന്‍ ജാക്‍സണിന്‍റെ തോളിൽ ഇരുന്നാണ് ജിയന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.
ये à¤à¥€ पà¥�ें- ''നീതി വേണം, മകളുടെ വളര്‍ച്ച കാണാനാകാതെയാണ് ജോര്‍ജ് വിട പറഞ്ഞത്.. കൂടുതലൊന്നും പറയാനില്ല''
ചൊവ്വാഴ്ച മിനിയോപോളിസിൽ ജോർജ് ഫ്ലോയിഡിന്‍റെ പങ്കാളി റോക്‍സി വാഷിങ്ടൺ വാർത്ത സമ്മേളനം നടത്തിയിരുന്നു. ''ജോര്‍ജിന് നീതി വേണം, അവന്‍റെ മകളാണ് ഇത്.. ഇവളുടെ വളര്‍ച്ച കാണാനാകാതെ ജോര്‍ജ് വിടപറഞ്ഞു.. കൂടുതലൊന്നും പറയാനില്ലെ''ന്ന് പറഞ്ഞ് റോക്സി പൊതുവേദിയില്‍ വിങ്ങിപ്പൊട്ടി. ആറുവയസുകാരിയായ മകൾ ജിയന്നക്കൊപ്പമായിരുന്നു റോക്സി വാർത്തസമ്മേളനത്തിൽ എത്തിയത്. റോക്‍സിക്കും ജിയന്നക്കുമൊപ്പം മുൻ എൻ.ബി.എ താരമായ സ്റ്റീഫൻ ജാക്സനും ഉണ്ടായിരുന്നു. ജോർജ് ഫ്ലോയിഡിനും കുടുംബത്തിനും നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. വാർത്താസമ്മേളനത്തിനുശേഷമാണ്ഫ്ലോയിഡിന്റെ മകളും ഭാര്യയും സ്റ്റീഫനും പ്രതിഷേധ സമരത്തിന്‍റെ ഭാഗമായത്.
സ്റ്റീഫന്‍ ജാക്‍സണ്‍ തോളിലായി പ്രതിഷേധക്കാര്‍ക്ക് നടുവിലായാണ് ജിയന്നയുള്ളത്. ''നീ പറഞ്ഞത് ശരിയാണ് ജിജി. നിന്‍റെ ഡാഡി ലോകത്തെ മാറ്റി മറിക്കുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് സ്റ്റീഫൻ ജാക്സൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ വൈറലാകുന്നത്.