ഗാന്ധിയുടെ ആംസ്റ്റര്‍ഡാമിലെ പ്രതിമ തകര്‍ത്തു
ആംസ്റ്റര്‍ഡാമിലെ പ്രതിമയാണ് അജ്ഞാതര്‍ തകര്‍ത്ത് ഗ്രാഫിറ്റി പെയിന്‍റ് ഉപയോഗിച്ച് വംശവെറിയന്‍ എന്ന് എഴുതിചേര്‍ത്തത്.
ഗാന്ധിയുടെ ആംസ്റ്റര്‍ഡാമിലെ പ്രതിമ തകര്‍ത്ത് വംശവെറിയന്‍ എന്ന് എഴുതി ചേര്‍ത്തു. നെതര്‍ലാന്‍റ്സിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലെ പ്രതിമയാണ് അജ്ഞാതര്‍ തകര്‍ത്ത് ഗ്രാഫിറ്റി പെയിന്‍റ് ഉപയോഗിച്ച് വംശവെറിയന്‍ എന്ന് എഴുതിചേര്‍ത്തത്. 1990 ഒക്ടോബര്‍ രണ്ടിന് ഗാന്ധിയുടെ 121ാം ജന്മദിനത്തിനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. അതെ സമയം പ്രതിമ കളങ്കപ്പെടുത്തിയതില്‍ ആംസ്റ്റര്‍ഡാം ഡെപ്യൂട്ടി മേയര്‍ റുട്ഗര്‍ ഗ്രൂട്ട് വാസിങ്ക് അന്വേഷണം ആരംഭിക്കുമെന്ന് പ്രഖ്.
അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ പൊലീസ് കൊലപ്പെടുത്തിയതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിമകള്‍ തകര്‍ത്തിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് ഗാന്ധി പ്രതിമക്ക് സംഭവിച്ചതെന്നാണ് കരുതുന്നത്. പെയിന്‍റ് ഉപയോഗിച്ച് പ്രതിമയ്ക്കുമേല്‍ ‘വംശവെറിയന്‍’ എന്ന് എഴുതിയിട്ടുണ്ടെന്ന് ഡച്ച് ദിനപത്രമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ലണ്ടനിലും വാഷിങ്ടണ്‍ ഡി.സിയിലുമുള്ള ഗാന്ധി പ്രതിമകള്‍ വംശീയത ചൂണ്ടിക്കാട്ടി അക്രമത്തിനിരയായിരുന്നു.