ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു; ലോകം അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യ സംഘടന

ഇന്നലെ മാത്രം ഒരുലക്ഷത്തി അറുപത്തിആറായിരം പേര്‍ക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്.ഒരു ദിവസം സ്ഥിരീകരിക്കുന്ന ഉയര്‍ന്ന നിരക്കാണിത്

Update: 2020-06-20 04:37 GMT

ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു.ലോകത്തെ പുതിയ കോവിഡ് ഹോട്ട് സ്പോട്ടായി മാറിയ മെക്സിക്കോയില്‍ ഇന്നലെ മാത്രം 667 പേര്‍ മരിച്ചു.ലോകം അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ട്രെഡോസ് അദാനം മുന്നറിയിപ്പ് നല്‍കി.

ഇന്നലെ മാത്രം ഒരു ലക്ഷത്തി അറുപത്തിആറായിരം പേര്‍ക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്.ഒരു ദിവസം സ്ഥിരീകരിക്കുന്ന ഉയര്‍ന്ന നിരക്കാണിത്. രോഗം ബാധിച്ച് ഇന്നലെ മാത്രം മരിച്ചത് 4768 പേര്‍. അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 23 ലക്ഷത്തിന് അടുത്തെത്തി. ഇന്നലെ മാത്രം 667 പേരാണ് അമേരിക്കയില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം ഒരു ലക്ഷത്തി 21000 കടന്നു. ബ്രസീസിലും സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്. ഇന്നലെ മാത്രം മരിച്ചത് 1085 പേര്‍. രാജ്യത്തെ ആകെ കോവിഡ് നാല്‍പ്പത്തി ഒന്‍പതിനായിരത്തിന് അടുത്തെത്തി. ലോകത്തെ പുതിയ കോവിഡ് ഹോട്ട്സ്പോട്ടായി മാറിയ മെക്സിക്കോയില്‍ 667 പേരാണ് ഇന്നലെ മാത്രം മരിച്ചത്.. രാജ്യത്തെ ആകെ കോവിഡ് മരണം 20000ന് അടുത്തെത്തി. റഷ്യയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. അതേസമയം ചൈനയില്‍ രോഗവ്യാപനം ഉണ്ടായ ബെയ്ജിങ്ങില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.

അതേസമയം ലോകം അപകടരമായ സ്ഥിതിയിലൂടെ കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനം ഗെബ്രിയാസിസ് മുന്നറിയിപ്പ് നല്‍കി. ലോകത്ത് വൈറസ് വ്യാപനത്തിന്‍റെ വേഗത വര്‍ധിച്ചിരിക്കുകയാണ്. രാഷ്ട്രങ്ങള്‍ രോഗ വ്യാപന സാധ്യത തടയാന്‍ നടപടി ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News