കൂടുതല്‍ കോവിഡ് സാധ്യത 'എ' ഗ്രൂപ്പ് രക്തമുള്ളവര്‍ക്കെന്ന് പഠനം
ഇറ്റലി, സ്പയിന്‍, ജര്‍മനി, അമേരിക്ക എന്നിവിടങ്ങളിലെ ശാസ്ത്രഞന്മാരാന് ഈ ഗവേഷണത്തിന് പിന്നില്‍. ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'സണ്‍' ദിനപ്പത്രം ഇത് സംബന്ധമായ വിശദ റിപ്പോര്‍ട്ട് പുറത്തുവിട്ടു.
കൊറോണ വൈറസ് ബാധ വ്യാപകമായ ശേഷം ഗവേഷകരുടെ ഇടയിലെ ഏറ്റവും വലിയ സംശയങ്ങളില്‍ ഒന്നിന് ഇപ്പോള്‍ ഉത്തരം കിട്ടിയിരിക്കുന്നു. 'എന്ത് കൊണ്ടാണ് ഒരേ ആരോഗ്യ സ്ഥിതിയിലുള്ളവരില്‍ ചിലര്‍ക്ക് മാത്രം കൊറോണ ബാധ കാര്യമായ ആഘാതമേല്‍പ്പിക്കുന്നു' എന്നായിരുന്നു ഗവേഷകരുടെ സംശയം. ഈ സംശയത്തിനുള്ള ഉത്തരം രോഗിയുടെ രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
യുറോപ്പിലും അമേരിക്കയിലും ചൈനയിലുമായി ഏകദേശം 2000ത്തില്‍ അധികം രോഗികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ സത്യം വെളിവായത്. 'എ' രക്തഗ്രൂപ്പ് ഉള്ളവരില്‍ കൊറോണ വൈറസ് ആക്രമണത്തിന്റെ ശക്തി കടുത്തതായിരിക്കും. നല്ല ആരോഗ്യ സ്ഥിതിയുള്ളവര്‍ക്ക് പിന്നീട് രോഗം ഭേദമാകുമെങ്കിലും, തുടക്കത്തില്‍ 'എ' ഗ്രൂപ്പുകാര്‍ വളരെ ശക്തമായ അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വരുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
അതെ സമയം ഒ ബ്ലഡ് ഗ്രൂപ്പ് ഉള്ളവരില്‍ രോഗ ബാധ വളരെ നേരിയതായിരിക്കുമെന്നും പഠനം പറയുന്നു. ഇറ്റലി, സ്പയിന്‍, ജര്‍മനി, അമേരിക്ക എന്നിവിടങ്ങളിലെ ശാസ്ത്രഞന്മാരാന് ഈ ഗവേഷണത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'സണ്‍' ദിനപ്പത്രം ഇത് സംബന്ധമായ വിശദ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.