ആ രണ്ട് ഫോട്ടോയും തമ്മിലെ ബന്ധമെന്ത്; വൈറലായ ഫോട്ടോക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ?
മലയാളത്തിലടക്കം നിരവധി ഭാഷാ ഗ്രൂപ്പുകളില്‍ ഈ രണ്ടു ഫോട്ടോകളും വ്യാപകമായി പ്രചരിച്ചിരുന്നു.
സാമൂഹികമാധ്യമങ്ങളില്‍ ഏറെ വൈറലായ ഫോട്ടോയാണ് അഞ്ജ റിങ്ഗ്രന്‍ ലോവന് എന്ന ഡച്ചുകാരി 'ഹോപ്പ്' എന്ന പട്ടിണിയിലായ ബാലന് വെള്ളവും ഭക്ഷണവും നല്‍കുന്നത്. 2016 ജനുവരി 31നാണ് അഞ്ജ റിങ്ഗ്രന്‍ ലോവന്(Anja Ringgren Loven) നൈജീരിയക്കാരനായ ബാലനെ അസ്ഥികാണുന്ന ശരീരത്താല്‍ ഞരമ്പുകളില്‍ വിരകളോടെ കാണുന്നത്. പിശാച് ബാധിച്ചതിന് തുടര്‍ന്ന് മാതാപിതാക്കള്‍ ഉപേക്ഷിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്ത ഹോപ്പിനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലോവന്‍ ഇവനെ രക്ഷിക്കുന്നതിനായി ദിവസവും രക്തം മാറ്റിവെയ്ക്കുക വരെ ചെയ്തിരുന്നു.
ശരീരത്തിനുള്ളില്‍ നിന്ന് അവസാനത്തെ വിരയെയും പുറത്തെടുത്തതോടെ പുതിയ ജീവിതത്തിലേക്കാണ് ഹോപ്പ് നടന്നുതുടങ്ങിയത്. ഹോപ്പിന്‍റെ കഥയറിഞ്ഞ ലോകത്താകമാനമുള്ള നിരവധി പേര്‍ 10 ലക്ഷം ഡോളറിനടുത്താണ് എട്ട് മാസത്തെ ചികിത്സക്കായി സംഭാവന നല്‍കിയത്. ജനിതകവൈകല്യം മൂലമുണ്ടായ പ്രശ്നങ്ങളില്‍ നിന്നും ഹോപ്പിനെ രക്ഷപ്പെടുത്താന്‍ നിരവധി ശസ്ത്രക്രിയകളും നടത്തി. ഹോപ്പിന്‍റെ ഓരോ പുതിയ വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലെ ചിത്രങ്ങളിലൂടെ ലോവന്‍ ലോകത്തെ അറിയിക്കുന്നുണ്ടായിരുന്നു. പഴയതില്‍ നിന്നും ഊര്‍ജസ്വലനായി ജീവിതത്തിലേക്ക് തിരികെ വന്ന ഹോപ്പ് പിന്നീട് ആഫ്രിക്കൻ കുട്ടികൾക്കായുള്ള എയ്ഡ് എഡ്യൂക്കേഷൻ ആൻഡ് ഡെവലപ്‌മെന്‍റ് ഫൗണ്ടേഷന് കീഴിലാണ് ജിവിച്ചത്.
വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും ഹോപ്പിന്‍റെ ജീവിതകഥ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ലോവന്‍ ഒരു ബാലനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഹോപ്പിന്‍റെതാണെന്ന് പറഞ്ഞുള്ള വിവിധ പോസ്റ്റുകളാണ് ഇതിനോടകം പ്രചരിക്കുന്നത്. ഫേസ്ബുക്കിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും വലിയ രീതിയില്‍ പ്രചരിച്ച വ്യാജവാര്‍ത്തകളില്‍ വ്യക്തത വരുത്തി ലോവന്‍റെ അടുത്ത വ്യത്തങ്ങള്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ രംഗത്തുവന്നിട്ടുള്ളത്. രണ്ട് ഫോട്ടോകളിലും രണ്ട് പേരാണെന്നും തന്‍റെ പുതിയ ഫോട്ടോയിലുള്ളത് മകന്‍ ഡേവിഡ് ജൂനിയര്‍ ആണെന്നുമാണ് ലോവന്‍റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ഡോണിക വ്യക്തത വരുത്തി പറയുന്നത്. മലയാളത്തിലടക്കം നിരവധി ഭാഷാ ഗ്രൂപ്പുകളില്‍ ഈ രണ്ടു ഫോട്ടോകളും വ്യാപകമായി പ്രചരിച്ചിരുന്നു.