കോവിഡ് വ്യാപനത്തില്‍ റഷ്യ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് അമേരിക്ക

ഇതിനായി റഷ്യൻ രഹസ്യാന്വേഷണ വിഭാഗം മൂന്ന് ഇംഗ്ലീഷ് ഭാഷാ വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്

Update: 2020-07-29 02:16 GMT

കോവിഡ് വ്യാപനത്തില്‍ റഷ്യ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി അമേരിക്ക. ഇതിനായി റഷ്യൻ രഹസ്യാന്വേഷണ വിഭാഗം മൂന്ന് ഇംഗ്ലീഷ് ഭാഷാ വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നും മോസ്കോയിലെ മിലിട്ടറി ഇന്‍റലിജൻസ് സർവീസിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ച രണ്ട് പേര്‍ തെറ്റായ വിവര പ്രചാരണത്തിന് ഉത്തരവാദികളാണെന്നും യു.എസ് ആരോപിച്ചു.

ലോകത്ത് കോവിഡ‍് ബാധിച്ച‌് മരിച്ചവരുടെ എണ്ണം 6 ലക്ഷത്തിഅറുപതിനായിരം കവിഞ്ഞു. ഒരു കോടി അറുപത്തെട്ട് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. രോഗവ്യാപനം തീവ്രമായിരുന്ന ബ്രസീലില്‍ കോവിഡ് മരണനിരക്കും രോഗവ്യാപന തോതും കുറയുന്നതായാണ് റിപ്പോര്‍ട്ട്.

Tags:    

Similar News