റിപ്പോര്‍ട്ടറുടെ പിറകില്‍ കൊച്ചുകുറുമ്പന്‍റെ കോപ്രായങ്ങള്‍: വീഡിയോ വൈറല്‍
ബിബിസി അവതാരകയായ ജെന്‍ ബാര്‍ട്രാമിന്‍റെ റിപ്പോര്‍ട്ടിംഗിനിടെയാണ് ഒരു കൊച്ചുകുറുമ്പന്‍റെ ഈ കുസൃതി.
കാമറ കണ്ടാല്‍ കുട്ടികളുടെ കൌതുകവും അതിനെ തുടര്‍ന്ന് അവര്‍ കാണിക്കുന്ന കോപ്രായങ്ങളും എന്നും വളരെ രസകരമാണ്.. ചാനല്‍ കാമറയാണെങ്കില്‍ ഇത് പറയുകയും വേണ്ട.. ടിവിയില്‍ തങ്ങളുടെ മുഖം വരുമല്ലോ എന്ന കൌതുകവും ഈ കോപ്രായങ്ങള്‍ക്ക് പിറകിലുണ്ട്.
റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയുടെ പിന്നില്‍ നിന്ന് ഗോഷ്ടി കാണിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. ബിബിസി അവതാരകയായ ജെന്‍ ബാര്‍ട്രാമിന്‍റെ റിപ്പോര്‍ട്ടിംഗിനിടെയാണ് ഒരു കൊച്ചുകുറുമ്പന്‍റെ ഈ കുസൃതി. പതിയെ നടന്നുവന്ന് പിന്നില്‍വന്നു നിന്ന് കുസൃതി കാണിക്കുകയാണ് ഈ ആണ്‍കുട്ടി.
ബ്രിട്ടണിലെ സൗത്ത് ഷീല്‍ഡ് ബീച്ചിലാണ് സംഭവം. ബീച്ചില്‍ നിന്ന് കൊണ്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയാണ് ജെന്‍ ബാര്‍ട്രാം. അതിനിടയാണ് മാധ്യമപ്രവര്‍ത്തകയുടെ പിന്നില്‍ കുറച്ച് അകലെയായി കുട്ടിയുടെ ഗോഷ്ടികളികള്‍. ക്യാമറയുടെ ശ്രദ്ധ മുഴുവനും പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കുട്ടിയുടെ പെരുമാറ്റമെന്നും കുട്ടിയുടെ ചെയ്തിയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
ആദ്യം ഷര്‍ട്ട് തുടര്‍ച്ചയായി പൊക്കികയായിരുന്നു. തുടര്‍ന്ന് തിരിഞ്ഞ് നിന്ന് അരയിളക്കിക്കൊണ്ടുളള ഡാന്‍സ്. വളരെ രസകരമാണ് കുട്ടിയുടെ പ്രകടനം.
പക്ഷേ, ജെന്‍ ബാര്‍ട്രാം ഇതൊന്നും അറിയാതെ റിപ്പോര്‍ട്ടിങ്ങ് തുടരുകയാണ്. ജെന്‍ ബാര്‍ട്രാം തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
I’ll be talking to the dancing boy - aka Leo - with @alfiejoey on @bbcnewcastle at about 8.20! https://t.co/DaT5zixepy
— Jen Bartram (@JenBartram) August 5, 2020