കുട്ടികള്‍ക്ക് കോവിഡ് ബാധിക്കില്ലെന്ന് ട്രംപ്: പോസ്റ്റുകള്‍ നീക്കി ഫേസ്ബുക്കും ട്വിറ്ററും
കുട്ടികള്‍ക്ക് കോവിഡ് രോഗപ്രതിരോധ ശേഷി കൂടുതലാണെന്ന് ഫോക്‌സ് ന്യൂസിന്‍റെ ഒരു ഇന്‍റര്‍വ്യൂവില്‍ ട്രംപ് പറയുന്ന വീഡിയോ അദ്ദേഹത്തിന്‍റെ ഒഫീഷ്യല്‍ അക്കൌണ്ടുകളില്‍ പങ്കുവെച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പോസ്റ്റുകള്‍ നീക്കി ഫേസ്ബുക്കും ട്വിറ്ററും. കോവിഡിനെ കുറിച്ച് തെറ്റായ വിവരം നല്‍കുന്നു എന്ന് കാണിച്ചാണ് പോസ്റ്റുകള്‍ നീക്കിയത്. കുട്ടികള്‍ക്ക് കോവിഡ് ബാധിക്കില്ലെന്ന പരാമര്‍ശമാണ് വിനയായത്. ആദ്യമായാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററും ഫേസ്ബുക്കും അമേരിക്കന്‍ പ്രസിഡന്‍റിനെതിരെ കടുത്ത നടപടിയെടുക്കുന്നത്.
കുട്ടികള്‍ക്ക് കോവിഡ് രോഗപ്രതിരോധ ശേഷി കൂടുതലാണെന്ന് ഫോക്‌സ് ന്യൂസിന്‍റെ ഒരു ഇന്‍റര്‍വ്യൂവില്‍ ട്രംപ് പറയുന്ന വീഡിയോ അദ്ദേഹത്തിന്‍റെ ഒഫീഷ്യല്‍ അക്കൌണ്ടുകളില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ സ്‌കൂളുകള്‍ തുറക്കണമെന്നും കുട്ടികള്‍ക്ക് ശക്തമായ പ്രതിരോധ ശേഷി ഉണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
ട്രംപിന്‍റെ ഒഫീഷ്യല്‍ പ്രചാരണ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പാണ് ഫേസ്ബുക്ക് നീക്കിയത്. ഇതേ വീഡിയോ നീക്കം ചെയ്യാന്‍ ട്രംപിന്‍റെ പ്രചാരണ ടീമിനോട് ട്വിറ്റര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വീഡിയോ ട്വിറ്ററും വിലക്കി.
കൊറോണവൈറസിനെതിരെ കുട്ടികള്‍ക്ക് സ്വാഭാവിക പ്രതിരോധ ശേഷി കൂടുതലാണെന്നായിരുന്നു ട്രംപിന്‍റെ വാദമാണ് ഫേസ്ബുക്കിന്‍റെയും ട്വിറ്ററിന്‍റെയും പോളിസിക്ക് വിരുദ്ധമായത്. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, കോവിഡ് ഏറ്റവും പെട്ടെന്ന് ബാധിക്കുക വയോധികരെയും കുട്ടികളെയുമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം പോലും. അപ്പോഴാണ് ഇത്തരത്തിലുള്ള ഒരു പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്.
എന്നാല്‍ പോസ്റ്റുകള്‍ നീക്കിയത് സംബന്ധിച്ച് ട്രംപ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.