ഇസ്രായേലുമായി നയതന്ത്ര ബന്ധം: യുഎഇ നടപടി വന്‍ അബദ്ധമെന്ന് ഇറാന്‍
യുഎഇ നടപടി അപലപിച്ച ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ഫലസ്തീനികളോടും മുസ്‍ലിംകളോടും കാണിച്ച ചതിയാണെന്നും കുറ്റപ്പെടുത്തി.
ഇസ്രായേലുമായി പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിച്ച യുഎഇ നടപടി വന്‍ അബദ്ധമെന്ന് ഇറാന്‍. യുഎഇ നടപടി അപലപിച്ച ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ഫലസ്തീനികളോടും മുസ്‍ലിംകളോടും കാണിച്ച ചതിയാണെന്നും കുറ്റപ്പെടുത്തി.
ഇസ്രായേലുമായി നയതന്ത്ര ബന്ധം രൂപപ്പെടുത്താനുള്ള നീക്കം ഇറാനെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണെന്ന തുർക്കിയുടെ ആരോപണം യുഎഇ തള്ളി. ഈ വിഷയത്തിൽ ഇറാൻ ഒരു കക്ഷിയേ അല്ലെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. സങ്കീർണമായ ഒരു ബന്ധമാണ് ഇറാനുമായുള്ളതെന്നും എന്നാൽ നയതന്ത്ര മാർഗത്തിലൂടെ പ്രശ്നപരിഹാരം സാധ്യമാണെന്നും യുഎഇ വ്യക്തമാക്കി.
ഇസ്രായേലുമായി നയതന്ത്ര ബന്ധം തുടരുന്ന തുർക്കി യുഎഇക്കെതിരെ രംഗത്തു വരുന്നത് ഇരട്ടത്താപ്പാണെന്നും യുഎഇ കുറ്റപ്പെടുത്തി. ഉപരോധം 13 വര്‍ഷത്തേക്ക് നീട്ടണമെന്ന നിര്‍ദേശത്തിനെതിരെ റഷ്യയും ചൈനയും ശക്തമായി രംഗത്തെത്തി.
ഇറാനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍ നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എന്താണ് സംഭവിക്കുകയെന്ന് അടുത്ത ആഴ്ച കാണാമെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ ഇറാനെതിരെയുള്ള ആയുധ ഉപരോധം നീട്ടണമെന്ന അമേരിക്കയുടെ ആവശ്യം യുഎന്‍ തള്ളി. ആഗോള സമാധാനത്തിനായി നിലകൊള്ളുന്നതില്‍ യുഎന്‍ സെക്യൂരിറ്റി കൌണ്‍സിലിനുണ്ടായ പരാജയം അംഗീകരിക്കാനാവില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. ഇറാന്‍ പ്രശ്നം പരിഹരിക്കാന്‍ അമേരിക്കയും ഇറാനും ചര്‍ച്ച നടത്തണമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ പ്രതികരിച്ചു. ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും പുടിന്‍ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു.