ഈ മാസത്തോടെ സ്ഥാനമൊഴിയുന്നുവെന്ന് പ്രഖ്യാപിച്ച് ട്രംപിന്‍റെ ഉപദേശക കെല്ലിയാന്‍ കോണ്‍വേ
കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിനാലാണ് രാജി വെക്കുന്നതെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം.
ഈ മാസം അവസാനത്തോടെ താന്‍ സ്ഥാനമൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് വൈറ്റ് ഹൗസ് ഉപദേശക കെല്ലിയാന്‍ കോണ്‍വേ. ആഗസ്റ്റ് അവസാനത്തോടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഭരണനിര്‍വഹണ ഓഫീസില്‍ നിന്നും രാജിവെക്കുകയാണെന്ന് അവര്‍ അറിയിച്ചു. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിനാലാണ് രാജി വെക്കുന്നതെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം.
യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് കെല്ലിയാന്‍ കോണ്‍വേയുടെ പിന്മാറ്റം. രണ്ടാംവട്ടം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുന്ന ട്രംപിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള രണ്ടുമാസങ്ങള്‍ അതീവ നിര്‍ണായകവുമാണ്.
I'm Leaving the White House. Gratefully & Humbly.
— Kellyanne Conway (@KellyannePolls) August 24, 2020
Here is my statement:https://t.co/MpYxVfrY2N
God Bless You All.
ട്രംപിന്‍റെ രാഷ്ട്രീയ, നയപരമായ വിഷയങ്ങളെ കുറിച്ച് കൃത്യമായി അറിയാവുന്ന അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഒരാളാണ് കെല്ലിയാന്‍ കോണ്‍വേ. 2016 ലെ ട്രംപിന്‍റെ തെരഞ്ഞെടുപ്പ് കാംപയിനിന്‍റെ മൂന്നാം മാനേജരായിരുന്നു കോണ്‍വേ. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കാമ്പയിന്‍ വിജയകരമായി കൈകാര്യം ചെയ്ത ആദ്യ വനിത കൂടിയായി അതുകൊണ്ടുതന്നെ അവർ. ട്രംപിന്‍റെ ഏറെ വിശ്വസ്തയായ ഉപദേശകയാണ് കെല്ലിയാന്‍ കോണ്‍വേ. പൊതുവിടങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ട്രംപിന്‍റെ ശബ്ദമായിരുന്നു അവര്‍.
കെല്ലിയാന്‍ കോണ്‍വേയുടെ ഭര്‍ത്താവ് ജോര്‍ജ് കോണ്‍വേ, ലിങ്കണ്‍ പ്രൊജക്ടിലെ തന്‍റെ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കുട്ടികൾക്കും കുടുംബത്തിനും പ്രാധാന്യം നൽകേണ്ട സാഹചര്യത്തിലാണ് സ്ഥാനം ഒഴിയുന്നതെന്നാണ് ജോര്‍ജ് കോണ്‍വേയുടെയും വിശദീകരണം. ട്രംപിനെയും ട്രംപിസത്തേയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയെന്നതാണ് ലിങ്കണ്‍ പ്രൊജക്ട്. അഭിഭാഷകനായ ജോര്‍ജ് കോണ്‍വേ ലിങ്കണ്‍ പ്രൊജക്ടിന്‍റെ സഹസ്ഥാപകനും ട്രംപിന്‍റെ രൂക്ഷവിമര്‍ശകനുമായിരുന്നു. പ്രസിഡന്‍റിന്‍റെ ഓഫീസിന് ചേരാത്തയാളാണ് ട്രംപെന്ന് ജോര്‍ജ് കോണ്‍വേ വിമര്‍ശിച്ചിരുന്നു.
So I’m withdrawing from @ProjectLincoln to devote more time to family matters. And I’ll be taking a Twitter hiatus.
— George Conway (@gtconway3d) August 24, 2020
Needless to say, I continue to support the Lincoln Project and its mission. Passionately.
മാതാപിതാക്കളുടെ കാഴ്ചപ്പാടിനെതിരെ ട്വിറ്ററിലൂടെ നിരന്തരം ഇരുവരുടെയും 15 കാരിയായ മകള്‍ ക്ലോഡിയ വിമര്‍ശനമുന്നയിച്ചിരുന്നു. ട്വിറ്ററില്‍ നിന്നും ഒഴിവാകുകയാണെന്ന് ക്ലോഡിയ പ്രഖ്യാപിച്ചതിന്‍റെ പിറ്റേദിവസമാണ് ഇരുവരും തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്.