ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
എന്നാല്‍ റിപ്പോർട്ട് ഉടനടി സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു
ആരോഗ്യപരമായ കാരണങ്ങളാല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജി വയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ റിപ്പോർട്ട് ഉടനടി സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അബെ പാർട്ടി ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരെ ഉടനെ കാണുമെന്നാണ് റിപ്പോര്‍ട്ട്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവും റിപ്പോര്‍ട്ടിനോട് പ്രതികരിച്ചില്ല.
വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങള്‍ ആബെയെ വലയ്ക്കുന്നുണ്ട്. ഈ മാസം തന്നെ തുടര്‍ച്ചയായ രണ്ടാഴ്ച അദ്ദേഹം ടോക്കിയോ ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു. 2021 സെപ്തംബറിലാണ് ആബെയുടെ ഭരണ കാലാവധി അവസാനിക്കുന്നത്. രണ്ടാം തവണയാണ് ആബെ ജപ്പാന്‍റെ പ്രധാനമന്ത്രിയാകുന്നത്. 2006ലാണ് അദ്ദേഹം ആദ്യം പ്രധാനമന്ത്രിയാകുന്നത്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ മൂലം 2007ലും അദ്ദേഹം ആബെ രാജി വച്ചിരുന്നു.2012ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷിന്‍സോ ആബേ ജാപ്പനീസ് പ്രധാനമന്ത്രി പദത്തില്‍ ഏറ്റവും കാലം തുടര്‍ന്നയാള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.