കോവിഡ് ഭീതി കുറഞ്ഞു; സ്കൂളുകൾ പൂര്‍ണമായി തുറക്കാനൊരുങ്ങി ചൈന
ചെെനയിൽ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ പൂര്‍ണമായി തുറക്കാനൊരുങ്ങി ചൈന
ചെെനയിൽ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ പൂര്‍ണമായി തുറക്കാനൊരുങ്ങി ചൈന. വെള്ളിയാഴ്ച ഒന്‍പത് പേര്‍ക്ക് മാത്രമാണ് ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരായ ഈ ഒന്‍പത് പേരും പുറത്തുനിന്ന് വന്നവരുമാണ്.
രാജ്യത്തെ സ്കൂളുകൾ അടുത്തയാഴ്ചയോടെ പൂർണമായും തുറക്കും. 288 കോവിഡ് രോഗികൾ മാത്രമാണ് നിലവിൽ ചൈനയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 361 പേർ ഐസൊലേഷനിൽ കഴിയുന്നുണ്ട്.
ചൈനയിലെ സ്കൂളുകൾ തിങ്കളാഴ്ചയോടെ പൂർണമായും തുറക്കും. മാസ്ക് നിർബന്ധമാക്കിയും സാമൂഹ്യ അകലം ഉറപ്പാക്കിയുമാവും സ്കൂളുകളുടെ പ്രവർത്തനമെന്നാണ് വിവരം. അനാവശ്യമായ ഒത്തുചേരലുകൾ നിയന്ത്രിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ദിവസേന റിപ്പോർട്ടുകൾ സമർപ്പിക്കുകയും വേണമെന്ന് നിര്‍ദേശം നല്കി.കോളജുകളിലെ അണ്ടർഗ്രാജ്വേറ്റ് കോഴ്സുകളും അടുത്തയാഴ്ചയോടെ സാധാരണ നിലയിലാകുമെന്നാണ് റിപ്പോർട്ട്.