ഇസ്രയേല്‍ പ്രതിനിധി സംഘം യു.എ.ഇയില്‍
നിക്ഷേപം, ധനകാര്യം, ആരോഗ്യം, ഉൾപ്പെടെ എല്ലാ തുറകളിലും ഇസ്രായേലുമായി സഹകരണം വ്യാപിപ്പിക്കാനാണ് യു.എ.ഇ തീരുമാനം.
യു.എസ് - ഇസ്രയേലി പ്രതിനിധി സംഘവുമായി ആദ്യ ഇസ്രയേലി വാണിജ്യ വിമാനം അബൂദബിയിലെത്തി. സൗദി വ്യോമാതിർത്തിയിലൂടെയാണ് ഇസ്രായേലി വിമാനം യു.എ.യിലെത്തിയത്. നാൽപത് അംഗ യു.എസ്, ഇസ്രായേൽ പ്രതിനിധി സംഘവുമായി യു.എ.ഇ നേതാക്കൾ ഇന്ന് ചർച്ച നടത്തും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും സീനിയർ ഉപദേഷ്ടാവുമായ ജറദ് കുഷ്നറാണ് പ്രതിനിധി സംഘത്തെ നയിച്ചെത്തിയത്. ഇസ്രായേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവും ദേശീയ സുരക്ഷാ കൗൺസിൽ തലവനുമായ മീർ ബെന്‍ ഷാബതും സംഘത്തിലുണ്ട്. വിമാനത്തിന്റെ കോക് പിറ്റിന്റെ ഭാഗത്ത് സമാധാനം എന്ന് അറബിക്, ഇംഗ്ലീഷ്, ഹീബ്രു ഭാഷകളിൽ ആലേഖനം ചെയ്തിരുന്നു. പശ്ചിമേഷ്യൻ സമാധാനത്തിന് യു.എഇ, ഇസ്രായേൽ ബന്ധം വലിയ നിർണായക പങ്കു വഹിക്കുമെന്ന് ജെറദ് കുഷ്നർ പറഞ്ഞു.
ഇറാൻ ഉയർത്തുന്ന വെല്ലുവിളി തടയാൻ കൂട്ടായ നീക്കം വേണമെന്നും കുഷ്നർ നിർദേശിച്ചു. നിക്ഷേപം, ധനകാര്യം, ആരോഗ്യം, ഉൾപ്പെടെ എല്ലാ തുറകളിലും ഇസ്രായേലുമായി സഹകരണം വ്യാപിപ്പിക്കാനാണ് യു.എ.ഇ തീരുമാനം.
ഇസ്രായേലി ഉത്പന്നങ്ങളുടെ ബഹിഷ്കരണ നിയമം കഴിഞ്ഞ ദിവസമാണ് യു.എ.ഇ ഉപേക്ഷിച്ചത്. പ്രതിനിധി സംഘം ഇന്ന് വൈകീട്ട് ടെൽ അവീവിലേയ്ക്ക് മടങ്ങും.