ജനങ്ങളില്‍ കോവിഡ് വാക്‍സിന്‍ കുത്തിവെക്കാന്‍ ആരംഭിച്ച് ചൈന

നിര്‍ബന്ധപൂര്‍വമാണ് ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതെന്നും, മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് വാക്‌സിന്‍ സ്വീകരിച്ചവരോടുള്ള സര്‍ക്കാര്‍ നിര്‍ദേശമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Update: 2020-09-28 03:34 GMT

കോവിഡ് 19 എന്ന മഹാമാരിക്കെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ലോകരാഷ്ട്രങ്ങളുള്ളത്‍. എന്നാല്‍ ചൈന തങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ അടക്കം ആയിരക്കണക്കിന് ജനങ്ങളില്‍ ചൈന, വാക്സിന്‍ കുത്തിവെച്ചുകഴിഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ്. അധ്യാപകര്‍, സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍, വിദേശരാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവര്‍ എന്നിവര്‍ക്കാവും അടുത്തഘട്ടത്തില്‍ വാക്‌സിന്‍ ഡോസ് നല്‍കുകയെന്നാണ് സൂചന.

Advertising
Advertising

നിര്‍ബന്ധപൂര്‍വമാണ് ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതെന്നും, മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് വാക്‌സിന്‍ സ്വീകരിച്ചവരോടുള്ള സര്‍ക്കാര്‍ നിര്‍ദേശമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. തങ്ങളുടെ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വരുംദിവസങ്ങളില്‍ തെളിയിക്കപ്പെടുമെന്നാണ് വാക്‌സിന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ വാക്സിന് ഇതുവരെ ലോകാരോഗ്യസംഘടന അനുമതി നല്‍കിയിട്ടില്ല. ഇതുവരെ പരീക്ഷണത്തിന്റെ ഭാഗമായി മാത്രമാണ് പല രാജ്യങ്ങളും വാക്സിന്‍ ആളുകള്‍ക്ക് നല്‍കിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളൊന്നും തന്നെ തങ്ങളുടെ വാക്‌സിന്‍ വിപുലമായ രീതിയില്‍ ആളുകളില്‍ കുത്തിവെച്ചിട്ടില്ല. തെളിയിക്കപ്പെടാത്ത വാക്‌സിന്‍ കുത്തിവെക്കുന്നത് പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കിയേക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Tags:    

Similar News