കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് പൗരത്വം നല്‍കേണ്ടതില്ല; വിചിത്ര നടപടിയുമായി അമേരിക്ക
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റു ഏകാധിപത്യ പാര്‍ട്ടികളിലോ അംഗത്വവും ബന്ധവും ഉള്ളവര്‍ അമേരിക്കന്‍ പൗരന്‍മാരാകുന്നതിനുള്ള സത്യപ്രതിജ്ഞയില്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടികളിലും അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്.
ചൈനയുമായുള്ള സംഘര്‍ഷം മുറുകുന്നതിന് പിന്നാലെയാണ് പ്രസിഡന്റ് ട്രംപിന്റെ പുതിയ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റു ഏകാധിപത്യ പാര്‍ട്ടികളിലോ അംഗത്വവും ബന്ധവും ഉള്ളവര്‍ അമേരിക്കന്‍ പൗരന്‍മാരാകുന്നതിനുള്ള സത്യപ്രതിജ്ഞയില്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. വ്യാപാര തര്‍ക്കത്തിന് പുറമേ കോവിഡ്, ഹോങ്കോങ് സുരക്ഷാ നിയമനിര്‍മാണം, സിന്‍ജിയാങ്ങില്‍ ഉയിഗൂറുകള്‍ക്കു നേരെയുള്ള പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുമായി അമേരിക്ക ഉരസലിലാണ്.
പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ നയം നടപ്പിലാക്കുന്നതില്‍ ട്രംപ് ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ പറയുന്നത്.