അഫ്ഗാനില്‍ പ്രവിശ്യാ ഗവര്‍ണറെ ലക്ഷ്യമിട്ട് സ്ഫോടനം: എട്ട് മരണം

കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ സിവിലിയന്മാരും, മറ്റുള്ളവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്.

Update: 2020-10-06 03:46 GMT

അഫ്ഗാനില്‍ പ്രവിശ്യാ ഗവര്‍ണറെ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ലാഗാമാന്‍ പ്രവിശ്യ തലസ്ഥാനമായ മിട്ടേര്‍ലാമിലാണ് സ്ഫോടനം ഉണ്ടായത്.

കാര്‍ ബോംബ് ആക്രമണമാണ് ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ സിവിലിയന്മാരും, മറ്റുള്ളവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്. ആക്രമണത്തില്‍ 36 പേര്‍ക്ക്പരിക്കേറ്റു. ഗവര്‍ണര്‍ റഹ്മാത്തുള്ള യെര്‍മല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Tags:    

Similar News