ഒരു ദിവസത്തേക്ക് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി പതിനാറുകാരി

പ്രധാനമന്ത്രി സന്ന മരിന്‍ ബുധനാഴ്ച തന്റെ അധികാരം താല്‍കാലികമായി കൈമാറുകയായിരുന്നു

Update: 2020-10-08 15:02 GMT

ഒരു ദിവസത്തേക്ക് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി പതിനാറുകാരി. തെക്കന്‍ ഫിന്‍ലന്‍ഡിലെ വാസ്‌കിയില്‍നിന്നുള്ള ആവാ മുര്‍ട്ടോ എന്ന പെണ്‍കുട്ടിക്കാണ് ഈ ഭാഗ്യം ലഭിച്ചത്. പ്രധാനമന്ത്രി സന്ന മരിന്‍ ബുധനാഴ്ച തന്റെ അധികാരം താല്‍കാലികമായി കൈമാറുകയായിരുന്നു.

രാജ്യത്ത് പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് മുര്‍ട്ടോ 'പ്രധാനമന്ത്രി' ആയത്. ആവേശകരമായ ദിവസമായിരുന്നു ഇതെന്ന് ആവോ പറയുന്നു. ചാന്‍സലര്‍ ഓഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയശേഷം പാര്‍ലമെന്റിന്റെ പടവുകളില്‍ 'പ്രധാനമന്ത്രി' മാധ്യമങ്ങളെ അഭിമുഖീകരിച്ചു.

Advertising
Advertising

ബുധനാഴ്ച എം.പിമാരുമായും മന്ത്രിമാരുമായും വികസനത്തെക്കുറിച്ചും വിദേശ വ്യാപാരങ്ങളെക്കുറിച്ചുമെല്ലാം ആവോ സംസാരിച്ചു. 'പെണ്‍കുട്ടികള്‍ എത്ര പ്രധാനപ്പെട്ടവരാണെന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണ്. സാങ്കേതികയില്‍ ആണ്‍കുട്ടികളെപ്പോലെ അവരും മിടുക്കരാണ്. കൂടുതല്‍ പരിഷ്‌കരണങ്ങള്‍ക്കായി മുതിര്‍ന്നവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനും ഭാവിയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും യുവജനതക്ക് കഴിയുമെന്നാണ് താന്‍ കരുതുന്നതെന്ന് ആവാ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുന്നണിപ്പോരാളിയാണ് ആവാ മുര്‍ട്ടോ.

അതേസമയം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഫിന്‍ലന്‍ഡിലെ നിലവിലെ പിഎം ആയ സന്ന മിറെല്ലെ മാരിന്‍.നേരത്തെ ഫിന്‍ലന്‍ഡിന്റെ ആരോഗ്യമന്ത്രിയായിരുന്നു 34-കാരിയായ സന്ന.

Tags:    

Similar News