'അടുത്ത ജന്മദിനം വൈറ്റ് ഹൗസില്‍': കമല ഹാരിസിന് പിറന്നാള്‍ ആശംസകളുമായി ബൈഡന്‍
ഡമോക്രാറ്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിന് 56ആം പിറന്നാള്‍
അമേരിക്കയില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡമോക്രാറ്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിന് 56ആം പിറന്നാള്‍. കമലയ്ക്ക് ഡമോക്രാറ്റ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ആശംസകളര്‍പ്പിച്ചത് ഇങ്ങനെ-
‘ജന്മദിനാശംസകള്‍ കമല ഹാരിസ്, അടുത്ത വര്‍ഷം കുറച്ച് ഐസ്‌ക്രീമൊക്കെയായി നമുക്ക് വൈറ്റ് ഹൗസില്‍ പിറന്നാള്‍ ആഘോഷിക്കാം,’ ബൈഡന്‍ ട്വീറ്റ് ചെയ്തു. അടുത്ത മാസമാണ് ബൈഡന്‍റെ 78ആം പിറന്നാള്‍.
Happy Birthday, @KamalaHarris. Next year, let’s celebrate with some ice cream at the White House. pic.twitter.com/SWhS32AaIE
— Joe Biden (@JoeBiden) October 20, 2020
ഹിലരി ക്ലിന്‍റണും മിഷേല്‍ ഒബാമയും കമല ഹാരിസിന് ആശംസകള്‍ നേര്‍ന്നു. രണ്ടാഴ്ചക്കുള്ളില്‍ ഈ ബേര്‍ത്ത് ഡേ ഗേളിനെ നമ്മള്‍ മാഡം വൈസ് പ്രസിഡന്റ് എന്ന് വിളിക്കുമെന്നാണ് ഹിലരി ക്ലിന്‍റണ്‍ ട്വീറ്റ് ചെയ്തത്. 2016ല്‍ ഡമോക്രാറ്റ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായിരുന്നു ഹിലരി. കമലയുടെ ജന്മദിനം നല്ല രീതിയില്‍ ആഘോഷിക്കപ്പെടുക വോട്ട് ചെയ്യുമെന്ന് നിങ്ങള്‍ തീരുമാനിക്കുമ്പോഴാണെന്ന് മിഷേല്‍ ഒബാമ പറഞ്ഞു.
In two weeks, we could call this birthday girl Madam Vice President. https://t.co/tTgeqxNqYm pic.twitter.com/DogW8kk641
— Hillary Clinton (@HillaryClinton) October 20, 2020
തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റാകും കമലാ ഹാരിസ്. ഇത്തവണ ജന്മദിനത്തിലെ ആഗ്രഹമെന്തെന്ന് കമല വെളിപ്പെടുത്തി. എല്ലാവരും വോട്ട് ചെയ്യണമെന്നാണ് ആ ആഗ്രഹമെന്ന് കമല ട്വീറ്റ് ചെയ്തു.
My birthday wish this year? For everyone to go vote: https://t.co/MykJL0X5gt.
— Kamala Harris (@KamalaHarris) October 20, 2020
നവംബര്‍ 3നാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ് കമല എന്ന് വിളിച്ചും വ്യക്തിപരമായി ആക്ഷേപിച്ചുമാണ് കമല ഹാരിസിനെതിരെ ഡോണള്‍ഡ് ട്രംപ് റാലികളില്‍ പ്രസംഗിച്ചത്. ബൈഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരുമാസം പോലും ആ സ്ഥാനത്ത് ഉണ്ടാകില്ലെന്നും കമലാ ഹാരിസ് അധികാരം ഏറ്റെടുക്കുമെന്നുമാണ് ട്രംപ് ഒരു റാലിയില്‍ പറഞ്ഞത്. രാജ്യത്തിന്‍റെ അതിര്‍ത്തി ക്രിമിനലുകള്‍ക്കായി തുറക്കണമെന്നാണ് അവര്‍ പറയുന്നതെന്ന് കുടിയേറ്റക്കാരോടുള്ള നിലപാട് ചൂണ്ടിക്കാട്ടി ട്രംപ് ആരോപിക്കുകയുണ്ടായി. സര്‍വെകള്‍ ഡമോക്രാറ്റ് പാര്‍ട്ടിക്ക് അനുകൂലമായതോടെ 'ഞാന്‍ തോറ്റുപോയാല്‍'.. എന്ന് തുടങ്ങുന്ന വൈകാരിക പ്രചരണങ്ങളും ട്രംപ് നടത്താന്‍ തുടങ്ങി.
Wouldn’t be a birthday without a little cake—even while campaigning. pic.twitter.com/YgDooGiKOp
— Kamala Harris (@KamalaHarris) October 21, 2020
'ഞാന്‍ തോറ്റാല്‍ പിന്നെ ഇങ്ങോട്ട് തിരിച്ചുവന്നേക്കില്ല നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ' എന്നാണ് മിനെസോട്ടയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് പറഞ്ഞത്. 'ഫ്ളോറിഡ എനിക്ക് നഷ്ടപ്പെട്ടാല്‍ എനിക്ക് ദേഷ്യം വരും ഫ്ലോറിഡയോട്' എന്ന് മറ്റൊരു റാലിയില്‍ പറഞ്ഞു. 'ഞാന്‍ തോറ്റാല്‍ പിന്നെ നിങ്ങളോട് ഒരിക്കലും മിണ്ടില്ല, എന്നെ നിങ്ങള്‍ പിന്നെ ഒരിക്കലും കാണില്ല' എന്നാണ് നോര്‍ത്ത് കരോലിനയില്‍ ട്രംപ് പറഞ്ഞത്. ഇതൊക്കെ പല സ്റ്റേറ്റുകളിലെ റാലികളിലായി പറഞ്ഞതാണ്. ഒടുവില്‍ പറഞ്ഞത് ഇങ്ങനെ-
'ഞാന്‍ പരാജയപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നുണ്ടോ? എനിക്കത് നല്ലതായി തോന്നുന്നില്ല. ചിലപ്പോള്‍ ഞാന്‍ രാജ്യം വിട്ടേക്കാം, എനിക്കറിയില്ല', ട്രംപ് പറഞ്ഞു.
Promise? pic.twitter.com/Wbl86i8uYo
— Joe Biden (@JoeBiden) October 17, 2020