പിറന്നാള്‍ ദിനത്തില്‍ തോക്കെടുത്ത് കളിച്ചു; മൂന്നുവയസ്സുകാരന്‍ വെടിയേറ്റ് മരിച്ചു
ബന്ധുവിന്‍റെ പോക്കറ്റില്‍ നിന്ന് അറിയാതെ താഴെ വീണ തോക്ക് കുട്ടിയെടുത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Update: 2020-10-27 06:20 GMT
തോക്കുകൊണ്ട് കളിക്കുന്നതിനിടെ വെടിപൊട്ടി മൂന്ന് വയസ്സുകാരന്‍ മരിച്ചു. കുഞ്ഞിന്‍റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. അമേരിക്കയിലെ ടെക്സസിലാണ് സംഭവം.
പിറന്നാള്‍ പാര്‍ട്ടിക്കിടെ മുതിര്‍ന്നവരെല്ലാം ചീട്ടുകളിയിലായിരുന്നുവെന്നും അതിനിടയില്‍ വെടിപൊട്ടിയ ശബ്ദം കേട്ട് ചെന്നുനോക്കിയപ്പോള്‍ ചോരയില്‍ കുളിച്ച നിലയിലുള്ള കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നത്.
ബന്ധുവിന്‍റെ പോക്കറ്റില്‍ നിന്ന് അറിയാതെ താഴെ വീണ തോക്ക് കുട്ടിയെടുത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്.
ഈ വര്‍ഷമിതുവരെ ഇവിടെ ഇത്തരത്തിലുള്ള അപകടങ്ങളില്‍ 229 കുട്ടികള്‍ക്കാണ് വെടിയേറ്റിരിക്കുന്നത്. 97 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.