വീണ്ടും ഭീകരാക്രമണം: ഫ്രാൻസിൽ മൂന്ന് മരണം

ഫ്രാൻസിലെ ഭീകരവിരുദ്ധ വിഭാ​ഗം അന്വേഷണത്തിന് ഉത്തരവിട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Update: 2020-10-29 10:41 GMT

കാർട്ടൂൺ വിവാദത്തെ തുടർന്നുണ്ടായ കൊലപാതകത്തിന് പിന്നാലെ ഫ്രാൻസിൽ വീണ്ടും ആക്രമണം. ഫ്രഞ്ച് ന​ഗരമായ നീസിൽ നടന്ന ആക്രമണത്തിൽ ഒരു സ്ത്രീയുടെ തലയറുത്തതായും മറ്റ് രണ്ടു പേർ കുത്തേറ്റ് മരിച്ചതായും പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി പേർക്ക് കുത്തേറ്റിട്ടുണ്ട്. സംഭവം വ്യക്തമായ ഭീകരാക്രമണമാണെന്ന് സിറ്റി മേയർ ട്വീറ്റ് ചെയ്തു.

Advertising
Advertising

ന​ഗരത്തിലെ ചർച്ചിന് സമീപമാണ് ആക്രമണം നടന്നത്. നിരവധി പേർക്ക് പരിക്ക് പറ്റിയതായും അക്രമിയെ പിടികൂടിയതായും മേയർ ക്രിസ്റ്റീൻ എസ്ട്രോസി ട്വിറ്ററിൽ അറിയിച്ചു. ഫ്രാൻസിലെ ഭീകരവിരുദ്ധ വിഭാ​ഗം അന്വേഷണത്തിന് ഉത്തരവിട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പ്രവാചകന്റെ മോശം കാർട്ടൂൺ പ്രദർശിപ്പിച്ചതിന് പാരിസിൽ സ്കൂൾ അധ്യാപകനെ തലയറുത്ത് കൊന്നത് കഴിഞ്ഞ ദിവസമാണ്. എന്നാൽ‌ നിലവിലെ അക്രമണം കാർട്ടൂൺ വിവാദത്തെ തുടർന്നാണോയെന്ന് വ്യക്തമല്ല.

അധ്യാപകന്റെ കൊലപാതകത്തെ തുടർന്ന് ഭീകരാക്രമണത്തിനെതിരെയുള്ള പ്രതികരണമായി രാജ്യവ്യാപകമായി വിവാദ കാർട്ടൂൺ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ സംഭവം മതവികാരം വ്രണപ്പെടുത്തിയെന്ന കാരണത്താൽ ഫ്രാൻസും പശ്ചിമേഷ്യൻ രാജ്യങ്ങളും തമ്മിലെ അസ്വാരസ്യങ്ങൾക്ക് ഇത് വഴിവെക്കുകയായിരുന്നു.

Tags:    

Similar News