ഓണ്‍ലൈനില്‍ കബാബ് ഓര്‍ഡര്‍ ചെയ്തു; ഡെലിവര്‍ ചെയ്തത് പൊലീസ്, കാരണമിതാണ്...
വെറുതെയൊന്നുമല്ല പൊലീസുകാരന്‍ ഭക്ഷണം ഡെലിവര്‍ ചെയ്തത്
ലോക്ഡൌണ്‍ കാലത്ത് ഓണ്‍ലൈനിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്തത് ഭക്ഷണമായിരിക്കും. തങ്ങളുടെ ഇഷ്ട ഭക്ഷണങ്ങള്‍ പ്രിയപ്പെട്ട റസ്റ്റോറന്‍റില്‍ നിന്നും പലരും ആവോളം വാങ്ങിക്കഴിച്ചു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്വിയുടെയും സൊമാറ്റോയുടെയും ഡെലിവറി ബോയ് കള്‍ ഇഷ്ടഭക്ഷണവുമായി വീടുകള്‍ കയറിയിറങ്ങി. എന്നാല്‍ എന്നെങ്കിലും ഒരു പൊലീസുകാരന്‍ ഡെലിവറി ബോയ് ആയി എത്തിയിട്ടുണ്ടോ? യുകെയിലെ ബെര്‍ക്ക്ഷെയറിലുള്ള വുഡ്ലിയിലാണ് സംഭവം. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത കബാബ് വീട്ടിലെത്തിച്ചത് ഒരു പൊലീസുകാരനാണ്.
വെറുതെയൊന്നുമല്ല പൊലീസുകാരന്‍ ഭക്ഷണം ഡെലിവര്‍ ചെയ്തത്. കബാബുമായി പോയ ഡെലിവറി ബോയിയുടെ വാഹനത്തില്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാത്തതായിരുന്നു കാരണം. മാത്രമല്ല ഡെലിവറി ബോയിയുടെ കയ്യില്‍ ഡ്രൈവിംഗ് ലൈസന്‍സോ ഇന്‍ഷുറന്‍സ് പേപ്പറുകളോ ഉണ്ടായിരുന്നില്ല. വാഹനത്തിന്‍റെ ടയറുകളും പ്രശ്നമായിരുന്നു. ഡെലിവറി ബോയ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നും പൊലീസിന് സംശയമുണ്ടായി. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ തേംസ് വാലി പൊലീസ് റോഡ്സിലെ പൊലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
കാര്‍ പിടിച്ചെടുക്കുമ്പോള്‍ കാറിനകത്ത് ഭക്ഷണപ്പൊതി കണ്ട പൊലീസ് അത് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. പൊലീസിന്‍റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇതൊരു സ്പെഷ്യല്‍ ഡെലിവറി ആണെന്നും പൊലീസുകാരന്‍ മനുഷ്യത്വമുള്ളവനാണെന്നും ചിലര്‍ കമന്‍റ് ചെയ്തു.
🚙 stopped in #Woodley #Reading as pursued days prior by 👮🏼♂️. Driver gave false details as had #NoInsurance, #NoLicence, #CordExposed on tyre & #DrugDriving. Also doing a kebab delivery. #Arrested & seized.
— TVP Roads Policing (@tvprp) October 21, 2020
Kebab also delivered by me as only 3 houses away! @TVP_Wokingham #P5562 pic.twitter.com/RhaayQqNtr