വംശീയ ആക്രമണങ്ങളെ തോല്‍പ്പിച്ച് ഇല്‍ഹാന്‍ ഉമര്‍ വീണ്ടും യു.എസ് പ്രതിനിധി സഭയിലേക്ക്

മിനസോട്ടയില്‍ നിന്നും ഡെമോക്രാറ്റ് പ്രതിനിധിയായാണ് ഇല്‍ഹാന്‍ രണ്ടാം തവണയും വിജയിച്ചത്

Update: 2020-11-04 07:19 GMT

ട്രംപിന്‍റെ കടുത്ത വിമര്‍ശകയും വംശീയ ആക്രമണങ്ങള്‍ക്ക് ഇരയാവുകയും ചെയ്ത ഇല്‍ഹാന്‍ ഉമര്‍ യു.എസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. മിനസോട്ടയില്‍ നിന്നും ഡെമോക്രാറ്റ് പ്രതിനിധിയായാണ് ഇല്‍ഹാന്‍ രണ്ടാം തവണയും വിജയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ലാസി ജോണ്‍സനെയാണ് ഇല്‍ഹാന്‍ മലര്‍ത്തിയടിച്ചത്. 'ഇത് വെറുമൊരു തുടക്കമാണെന്ന്' ഇല്‍ഹാന്‍ വിജയത്തിന് ശേഷം ട്വീറ്റ് ചെയ്തു.

സാമൂഹിക മാധ്യമങ്ങളില്‍ 'ദ സ്‌ക്വാഡ്' എന്ന പേരില്‍ അറിയപ്പെടുന്ന നാലു വനിതകളില്‍ ഒരാളാണ് ഇല്‍ഹാന്‍. ദ സ്‌ക്വാഡിലെ റാഷിദ തലൈബ്, ഇല്‍ഹാന്‍ ഉമര്‍, അലക്‌സാന്‍ഡ്രിയ ഒകാസിയോ-കോര്‍ടസ്, അയാന പ്രസ്‌ലി എന്നിവരും തെരഞ്ഞെടുപ്പില്‍ വിജയിച്ചു.

Advertising
Advertising

ये भी पà¥�ें- സഹോദരനെ വിവാഹം കഴിച്ചു, നിയമവിരുദ്ധമായി വന്നു : മിനസോട്ട ഡെമോക്രാറ്റ് വനിത പ്രതിനിധിയെ പരിഹസിച്ച് ട്രംപ്

സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 1995ല്‍ തന്‍റെ പന്ത്രണ്ടാമത്തെ വയസിലാണ് അഭയാര്‍ഥിയായി ഇല്‍ഹാന്‍ അമേരിക്കയിലേക്ക് കുടിയേറിയത്. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ 17ാമത്തെ വയസില്‍ അമേരിക്കന്‍ പൌരത്വം ലഭിക്കുകയും ചെയ്തു. മിനിസോട്ടയിലെ ഫിഫ്ത്ത് ഡിസ്ട്രിക്റ്റില്‍നിന്ന് 2018ലാണ് ആദ്യമായി ഇല്‍ഹാന്‍ ജനപ്രതിനിധി സഭയിലെത്തുന്നത്.

മിനസോട്ടയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സോമാലി അമേരിക്കന്‍, ആദ്യ ആഫ്രിക്കന്‍ വംശജയാണ് ഇല്‍ഹാന്‍ ഉമര്‍. റാഷിദ തലൈബിന് പുറമെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ആദ്യ മുസ്‍ലിം വനിതകളില്‍ ഒരാള്‍ കൂടിയാണ് ഇല്‍ഹാന്‍. വംശീതയക്കെതിരായും ഇസ്‍ലാമോഫിയക്കെതിരായതുമായ നിലപാടുകളാല്‍ ശ്രദ്ധേയയാണ് ഇല്‍ഹാന്‍ ഉമര്‍. ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഇല്‍ഹാന്‍ ജനപ്രതിനിധി സഭയിലെ തട്ടമിടുന്നതിനുള്ള 181 വര്‍ഷത്തെ വിലക്കിനെ മറികടന്നു ചരിത്രം സൃഷ്ടിച്ചു.

Tags:    

Similar News