ജോ ബൈഡനെ ഫോണില്‍ വിളിച്ച് ആശംസയറിയിച്ച് മോദി
ഇന്ത്യ - യു.എസ് ബന്ധം ശക്തമായി കൊണ്ടുപോകുമെന്ന് മോദി പറഞ്ഞു
അമേരിക്കൻ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ - യു.എസ് ബന്ധം ശക്തമായി കൊണ്ടുപോകുമെന്ന് മോദി പറഞ്ഞു. കോവിഡ് വ്യാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയും നടത്തി. യു.എസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ കമലാ ഹാരിസിനും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. കമലയുടെ വിജയം ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് അഭിമാനകരമാണെന്ന് മോദി പറഞ്ഞു.
ഇന്ത്യക്ക് ബൈഡന്‍ അപരിചിതനല്ലെന്ന് നേരത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പറഞ്ഞിരുന്നു.
I also conveyed warm congratulations for VP-elect @KamalaHarris. Her success is a matter of great pride and inspiration for members of the vibrant Indian-American community, who are a tremendous source of strength for Indo-US relations.
— Narendra Modi (@narendramodi) November 17, 2020