'ടിങ്കര്‍ ടെയ്‌ലര്‍ സോള്‍ജിയര്‍ സ്‌പൈ' നോവലിസ്റ്റ് ജോണ്‍ ലെ കാരി അന്തരിച്ചു
ദി സ്പൈ ഹൂ കം ഇൻ ഫ്രം ദി കോൾഡാണ് അദ്ദേഹത്തെ ലോകപ്രശസ്കതനാക്കുന്നത്
Update: 2020-12-14 04:19 GMT
ചാരക്കഥകളിലൂടെ പ്രശസ്തനായ പ്രമുഖ നോവലിസ്റ്റ് ജോണ്‍ ലെ കാരി (89) അന്തരിച്ചു. ബ്രിട്ടന്‍ ഇന്റലിജന്റ്‌സ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന കാരി പിന്നീട് എഴുത്തിലേക്ക് തിരിയുകയായിരുന്നു. ഇതുവരെ 25 നോവലുകളും ഒരു ഓർമക്കുറിപ്പും പുറത്തിറക്കി. സ്വന്തം അനുഭവങ്ങളും ഫിക്ഷനും സമന്വയിപ്പിച്ച് അദ്ദേഹം എഴുതിയ നോവലുകൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പല നോവലുകളും സിനിമകളാക്കിയിട്ടുണ്ട്.
ദി സ്പൈ ഹൂ കം ഇൻ ഫ്രം ദി കോൾഡാണ് അദ്ദേഹത്തെ ലോകപ്രശസ്കതനാക്കുന്നത്. ശീത സമര കാലത്തെക്കുറിച്ചുള്ള അടയാളപ്പെടുത്തലുകളാണ് അദ്ദേഹത്തിന്റെ എഴുത്തുകൾ. ടിങ്കര്‍ ടെയ്‌ലര്‍ സോള്‍ജിയര്‍ സ്‌പൈ, സ്‌പൈ ഹു കെയിം ഫ്രം ദ കോള്‍ഡ്, ദ നൈറ്റ് മാനേജര്‍, ദ കോസ്റ്റന്റ് ഗാര്‍ഡനര്‍ എന്നിവയാണ് പ്രധാന കൃതികള്‍.