ഇറാഖ് കൂട്ടക്കുരുതി: ജീവപര്യന്തത്തിന് വിധിച്ച നാല് പ്രതികളേയും വെറുതെ വിട്ട് ട്രംപ്, പ്രതിഷേധവുമായി ഇറാഖ്
നടപടി പുനഃപരിശിധിക്കണമെന്ന് ഇറാഖ് വിദേശ മന്ത്രാലയം അഭിപ്രായപ്പെട്ടു.
Update: 2020-12-25 05:40 GMT
പതിനാല് ഇറാഖികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ തടവിലാക്കപ്പെട്ട അമേരിക്കയുടെ നാല് സുരക്ഷാ ഗാർഡുമാർക്ക് ഡൊണാൾഡ് ട്രംപ് മാപ്പുനൽകി. ട്രംപിന്റെ നടപടിയിൽ പ്രതിഷേധവുമായി ഇറാഖ് രംഗത്തെത്തി. നടപടി പുനഃപരിശിധിക്കണമെന്ന് ഇറാഖ് വിദേശ മന്ത്രാലയം അഭിപ്രായപ്പെട്ടു.
2007ലാണ് ബാഗ്ദാദിലെ യു.എസ് എംബസ്സിയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന ബ്ലാക്ക് വാട്ടർ സെക്യൂരിറ്റി അംഗങ്ങൾ നിരായുധരായ ജങ്ങൾക്ക് നേരെ വെടിയുതിർത്തത്. ബാഗ്ദാദിലെ നിസൗർ സ്‌ക്വയറിൽ നടന്ന ഈ വെടിവെപ്പിൽ പതിനാല് ഇറാഖികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികളായ പോൾ സ്ലോവ്, ഡസ്റ്റിന് ഹേർഡ്, നിക്കോളാസ് സ്ലാട്ടൻ, ഇവാൻ ലിബർട്ടി എന്നിവർക്കാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാപുൽകി വിട്ടയച്ചത്.