ജനിതകമാറ്റം സംഭവിച്ച കോവിഡ് അമേരിക്കയിലും

കൊളറാഡോയിൽ ഇരുപത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്

Update: 2020-12-30 04:36 GMT

ജനിതകമാറ്റം സംഭവിച്ച കോവിഡ് അമേരിക്കയിലും കണ്ടെത്തി. കൊളറാഡോയിൽ ഇരുപത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടില്ല. യുവാവിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു.

സമ്പർക്ക പട്ടികയിലുള്ളവരെ ക്വാറന്‍റൈന്‍ ചെയ്തിട്ടുണ്ട്. ഇവരെ സൂക്ഷ്മമമായി നിരീക്ഷിച്ചു വരികയാണ്. ഇന്നലെ യുഎഇയിലും അതിവേഗ കോവിഡ് വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു. ദക്ഷിണ കൊറിയ, സ്പെയിന്‍, ആസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലും അതിവേഗ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചത്. രോഗം കൂടുതൽ പേരിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.

Tags:    

Similar News