ഇറാനുമായി തുറന്ന ഏറ്റുമുട്ടൽ ഒഴിവാക്കാൻ വൻശക്തി രാജ്യങ്ങൾ

ഉപരോധം പിൻവലിച്ച് ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യവുമായി ചൈന ശക്തമായി രംഗത്തു വന്നു

Update: 2021-04-18 01:40 GMT
Editor : Jaisy Thomas
Advertising

യുറേനിയം സമ്പുഷ്ടീകരണതോത് ഉയർത്തിയെങ്കിലും ഇറാനുമായി തുറന്ന ഏറ്റുമുട്ടൽ ഒഴിവാക്കാൻ വൻശക്തി രാജ്യങ്ങൾ. ഉപരോധം പിൻവലിച്ച് ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യവുമായി ചൈന ശക്തമായി രംഗത്തു വന്നു. വിയന്ന ചർച്ച എന്തുവില കൊടുത്തും മുന്നോട്ടു കൊണ്ടു പോകണമെന്ന നിലപാടിലാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ.

കഴിഞ്ഞ ദിവസമാണ് യുറേനിയം സമ്പുഷ്ടീകരണ തോത് 60 ശതമാനമാക്കി ഉയർത്തിയ പ്രക്രിയക്ക് ഇറാൻ തുടക്കം കുറിച്ചത്. ഇതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും ഇറാനെ അനുനയിക്കാൻ തന്നെയാണ് വൻശക്തി രാജ്യങ്ങളുടെ നീക്കം. അമേരിക്കയും മറ്റും ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചാൽ ഇറാൻ വിട്ടുവീഴ്ചക്ക് തയാറാകും എന്നാണ് സൂചന. സമ്മർദ്ദ തന്ത്രത്തിന്‍റെ ഭാഗമായാണ് ഇറാന്‍റെ പുതിയ നീക്കമെന്നും ചില വൻശക്തി രാജ്യങ്ങൾ വലിയിരുത്തുന്നു. യാഥാർഥ്യ ബോധത്തോടെയുള്ള നിലപാട് ബൈഡൻ ഭരണകൂടം സ്വീകരിക്കാതെ അമേരിക്കയുമായി ചർച്ചക്ക് പ്രസക്തിയില്ലെന്നാണ് ഇറാന്‍റെ പക്ഷം.

ഏതായാലും പ്രതിസന്ധി പരിഹരിക്കാൻ ചൈന കൂടുതൽ സജീവമായി രംഗത്തു വന്നിട്ടുണ്ട്. വിയന്ന ചർച്ചയിൽ നിന്ന് ഇറാൻ പിൻവാങ്ങിയാൽ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത പൂർണമായും ഇല്ലതാകുമെന്നും വൻശക്തി രാജ്യങ്ങൾ ഭയപ്പെടുന്നുണ്ട്. ഏതായാലും ഇറാനുമായുള്ള തുടർ ചർച്ചകളിലൂടെ പ്രശ്നപരിഹാരം സാധ്യമാകും എന്ന പ്രതീക്ഷയിലാണ് ഫ്രാൻസും ജർമനിയും.

Tags:    

Editor - Jaisy Thomas

contributor

Similar News