ഓക്സിജന്‍ ക്ഷാമം; ഇന്ത്യയെ സഹായിക്കാൻ അഭ്യർഥിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് അക്തർ

ഞാൻ എന്‍റെ രാജ്യത്തെ സർക്കാറിനോടും ജനങ്ങളോടും ഇന്ത്യയെ സഹായിക്കാൻ അഭ്യർത്ഥിക്കുകയാണ്.

Update: 2021-04-24 16:51 GMT
Editor : Nidhin | By : Web Desk

കോവിഡ് പ്രതിസന്ധി രൂക്ഷമായ ഇന്ത്യയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് അക്തർ. ഞാൻ എന്റെ രാജ്യത്തെ സർക്കാറിനോടും ജനങ്ങളോടും ഇന്ത്യയെ സഹായിക്കാൻ അഭ്യർത്ഥിക്കുകയാണ്. ഇന്ത്യയ്ക്ക് ധാരാളം ഓക്‌സിജൻ ടാങ്കുകൾ ആവശ്യമുണ്ടെന്നും താരം ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നു കൊണ്ടിരിക്കുകയാണെന്നും ലോകത്തിന്റെയാകെ പിന്തുണ അവർക്ക് ആവശ്യമുണ്ടെന്നും താരം പറഞ്ഞു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News