'കാവ്യ ഇതിലും കൂടുതൽ അർഹിക്കുന്നുണ്ട്'; സിഇഒയുടെ മുഖഭാവങ്ങൾ പങ്കുവച്ച് ഹൈദരാബാദ് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിലെ 'നാഷണൽ ക്രഷ്' എന്നാണ് കാവ്യ മാരൻ അറിയപ്പെടുന്നത്.

Update: 2022-04-05 08:30 GMT
Editor : abs | By : Web Desk

മുംബൈ: ഐപിഎല്ലിന്റെ 15-ാം സീസണിൽ ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആരാധകർ. ടീം സിഇഒ കാവ്യ മാരന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് ആരാധകരുടെ രോഷം. ഇവർ ഇതിലും കൂടുതൽ അർഹിക്കുന്നുണ്ട് എന്ന് പല ആരാധകരും സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

' അവർ തീർച്ചയായും ഇതിലും മികച്ചത് അർഹിക്കുന്നുണ്ട്. കെയിൻ വില്യംസൺ, അബ്ദുൽ സമദ്, അഭിഷേക് ശർമ, ഉംറാൻ മാലിക്, നിക്കോളാസ് പൂരൻ, രാഹുൽ ത്രിപാഠി, ഐഡൻ മർക്രം... അവരെ ആഹ്ളാദവതിയാക്കൂ' - എന്നാണ് നിർമൽ കെ എന്ന ആരാധകർ ട്വിറ്ററിൽ കുറിച്ചത്. 



ചിലർ കാവ്യയെ സമാശ്വസിപ്പിക്കുകയും ചെയ്തു. 'ടൂർണമെന്റ് ആരംഭിച്ചട്ടല്ലേ ഉള്ളൂ. ഇനിയും ഒരുപാട് മത്സരങ്ങൾ ബാക്കിയുണ്ട്. ലേലത്തിൽ നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അതു കൊണ്ട് നിങ്ങളുടെ തെരഞ്ഞെടുപ്പിൽ വിശ്വസിക്കൂ'- എന്നാണ് പൂജാ ശ്രീവാസ്തവ കുറിച്ചത്. 

Advertising
Advertising



ഇന്ത്യൻ പ്രീമിയർ ലീഗിലെ 'നാഷണൽ ക്രഷ്' എന്നാണ് കാവ്യ മാരൻ അറിയപ്പെടുന്നത്. സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണിവർ. ഐപിഎൽ ലേലത്തിന്റെ സമയത്തും ഇവർ ആരാധകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തിങ്കളാഴ്ച ലഖ്‌നൗ സൂപ്പർ ജെയ്ന്റ്‌സിനെതിരെ 12 റൺസിനാണ് ഹൈദരാബാദ് തോറ്റത്. 

കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായിരുന്ന ഹൈദരാബാദ് ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോടാണ് പരാജയപ്പെട്ടത്. ഉദ്ഘാടന മത്സരത്തിൽ 61 റൺസിനായിരുന്നു ഹൈദരാബാദിന്റെ തോൽവി.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News