ഇറാനുമായി ചർച്ചക്ക് ഒരുക്കമെന്ന് അമേരിക്ക; സമാധാന പ്രതീക്ഷയില്‍ ഗള്‍ഫ്

ഞായറാഴ്ചക്കകം വൻശക്തി രാജ്യങ്ങൾ നിലപാട് മാറ്റിയില്ലെങ്കിൽ ആണവ കരാർ വ്യവസ്ഥകൾ തങ്ങൾക്ക് ബാധകമായിരിക്കില്ലെന്ന ഇറാന്‍റെ താക്കീതാണ് ചർച്ചകൾ പുനരാരംഭിക്കാൻ വഴിയൊരുക്കിയത്.

Update: 2021-02-20 01:30 GMT

ഇറാനുമായി ചർച്ചക്ക് ഒരുക്കമാണെന്ന ബൈഡൻ ഭരണകൂട തീരുമാനം ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യം ലഘൂകരിച്ചേക്കും. ഞായറാഴ്ചക്കകം വൻശക്തി രാജ്യങ്ങൾ നിലപാട് മാറ്റിയില്ലെങ്കിൽ ആണവ കരാർ വ്യവസ്ഥകൾ തങ്ങൾക്ക് ബാധകമായിരിക്കില്ലെന്ന ഇറാന്‍റെ താക്കീതാണ് ചർച്ചകൾ പുനരാരംഭിക്കാൻ വഴിയൊരുക്കിയത്.

മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവസാനിപ്പിച്ച ഇറാൻ ആണവ ചർച്ചയിലെ പങ്കാളിത്തം പുനരാംഭിക്കാനുള്ള ബൈഡൻ ഭരണകൂട തീരുമാനത്തെ യൂറോപ്യൻ യൂണിയൻ സ്വാഗതം ചെയ്തു. ചർച്ചയിൽ പങ്കെടുക്കാമെന്ന യു.എസ് തീരുമാനം 2015ലെ കരാർ പുനരുജ്ജീവിപ്പിക്കാൻ വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.

Advertising
Advertising

ഇറാനും മറ്റു അഞ്ചു രാജ്യങ്ങളും നടത്തുന്ന സംഭാഷണങ്ങളിൽ അമേരിക്കയും പങ്കാളിയാകുമെന്ന് യു.എസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് ആണ് വെളിപ്പെടുത്തിയത്. 2018ലായിരുന്നു കരാറിൽ നിന്നുള്ള മുൻ യു.എസ് പ്രസിഡന്‍റ് ട്രംപിന്‍റെ പിൻമാറ്റം. കൂടുതൽ ശക്തമായ ഉപരോധം ഇറാനെതിരെ അമേരിക്ക പ്രഖ്യാപിക്കുകയും ചെയ്തു. യുറേനിയം സമ്പൂഷ്ടീകരണ തോത് ഉയർത്തിയതുൾപ്പെടെയുള്ള നടപടികൾ റദ്ദാക്കാതെ ഇറാനു മേലുള്ള ഉപരോധം പിൻവലിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബൈഡൻ ഭരണകൂടം അറിയിച്ചിരുന്നു. അത്യാധുനിക സെൻട്രിഫ്യൂഗുകളുടെ നിർമാണവും അമേരിക്കയുടെ എതിർപ്പിന് ഇടയാക്കി. പുതിയ ചർച്ചകളിൽ തങ്ങൾക്കും ഇടം വേണമെന്ന ഗൾഫ് രാജ്യങ്ങളുടെ ആവശ്യം ഇറാൻ തള്ളിയിരിക്കുകയാണ്.

ആണവ കരാറിലേക്ക് ഇറാൻ തിരിച്ചെത്തണമെന്ന് യു.എസിനു പുറമെ യു.കെ, ഫ്രാൻസ്, ജർമനി എന്നിവ ചേർന്ന് വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News