കാണാതായ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് തിരിച്ചെത്തി
ചൊവ്വാഴ്ച് മുതൽ ഇയാളെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു
Update: 2021-02-25 03:50 GMT
കാണാതായ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് തിരിച്ചെത്തി. പുലർച്ചെ ഒരു മണിക്കാണ് തിരുവനന്തപുരത്തെ വീട്ടിൽ തിരിച്ചെത്തിയത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം താന്‍ പഴനിയില്‍ പോയതാണ് എന്നാണ് ജയഘോഷ് പറഞ്ഞത്. ചൊവ്വാഴ്ച് മുതൽ ഇയാളെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ചൊവ്വാഴ്ച്ച ഉച്ചക്ക് നേമം പോലീസ് സ്റ്റേഷനില്‍ തന്‍റെ സ്കൂട്ടര്‍ വച്ച ശേഷമാണ് ജയഘോഷ് മടങ്ങിയത്. സ്കൂട്ടറില്‍ നിന്നും ഒരു കത്തും ലഭിച്ചിരുന്നു. ചെറിയ യാത്ര പോകുകയാണെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ജയഘോഷ് കത്തിൽ കുറിച്ചിരുന്നു.