മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കെ.സുരേന്ദ്രൻ; 'രാഷ്ട്രീയം ചർച്ചയായില്ല വന്നത് പ്രാതൽ കഴിക്കാൻ'

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി

Update: 2021-03-01 06:22 GMT

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കെ.സി.ബി.സി ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച. പ്രഭാതഭക്ഷണം കഴിക്കാനാണ് എത്തിയതെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Full View

സുരേന്ദ്രൻ പോയതിനു തൊട്ടു പിന്നാലെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കർണാടക ഉപ മുഖ്യമന്ത്രി സി.എൻ.അശ്വന്ത് നാരായണും കാത്തോലിക്ക സഭാ ആസ്ഥാനത്ത് എത്തി. കർദിനാളുമായി രാഷ്ട്രീയം ചർച്ച ചെയ്തന്നും ക്രിസ്ത്യൻ സ്ഥാനാർഥികൾ മത്സരത്തിനുണ്ടാകുമെന്നും അശ്വന്ത് നാരായൺ പറഞ്ഞു.

Tags:    

Similar News