കെ സുരേന്ദ്രന്‍റെ വിജയയാത്രക്ക് ഇന്ന് തുടക്കം; യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

ലൗ ജിഹാദ് മുതല്‍‌ ന്യൂനപക്ഷ പ്രീണനം വരെ ഉയര്‍ത്തിയാണ് ബിജെപിയുടെ യാത്ര.

Update: 2021-02-21 03:14 GMT

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തുന്ന വിജയ യാത്രയ്ക്ക് ഇന്ന് വൈകീട്ട് കാസര്‍കോട് തുടക്കമാവും. യാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. യോഗി ആദിത്യനാഥിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കാസര്‍കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 2 മണി മുതല്‍ പരിപാടി കഴിയുന്നത് വരെ മംഗളൂരു കണ്ണൂര്‍ ദേശീയ പാതയിലെ വിദ്യാനഗര്‍ മുതല്‍ കുമ്പള വരെയാണ് ഗാതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ലൗ ജിഹാദ് മുതല്‍‌ ന്യൂനപക്ഷ പ്രീണനം വരെ ഉയര്‍ത്തിയാണ് ബിജെപിയുടെ യാത്ര.

Full View

യാത്രയുടെ ഭാഗമായി 14 സ്ഥലത്ത് റാലികളും 80 കേന്ദ്രങ്ങളില്‍ പൊതുസമ്മേളനവും നടത്തും. ഓരോ റാലികളിലും പരമാവധി പ്രവര്‍ത്തകരെ എത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതേ സമയം ജില്ലയിലെത്തുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് ജനകീയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് നഗരത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News