പി.സി ജോർജിന്‍റെ കേരള ജനപക്ഷം പിളർന്നു: പി.സിയുടേത് നിലപാടില്ലാത്ത രാഷ്ട്രീയമെന്ന് വിമത വിഭാഗം
പുതിയ പാർട്ടി ജനതാദൾ എസിൽ ലയിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി
Update: 2021-03-06 16:08 GMT
പി.സി ജോർജിന്‍റെ കേരള ജനപക്ഷം പിളർന്നു. അബ്ദുൽ റഹ്‌മാൻ ഹാജിയെ മുഖ്യരക്ഷാധികാരിയായും ജയൻ മമ്പറത്തെ ചെയർമാനാക്കിയും പുതിയ പാർട്ടി പ്രഖ്യാപിച്ചു. പുതിയ പാർട്ടി ജനതാദൾ എസിൽ ലയിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുന്ന പി.സി ജോർജിന്‍റെ പ്രവർത്തിയിൽ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റിയുണ്ടാക്കിയതെന്നും വിമത വിഭാഗം. കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേർന്ന യോഗത്തിന് ശേഷമാണ് പുതിയ തീരുമാനമെന്നും നേതാക്കൾ പറഞ്ഞു.