കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; സൗമൻ സെന്നിനെ നിയമിക്കാൻ കൊളിജീയം ശിപാർശ

കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും

Update: 2025-12-18 14:56 GMT

ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെന്നിനെ നിയമിക്കാൻ കൊളിജീയം ശിപാർശ. അഞ്ച് പുതിയ ജഡ്ജിമാരെയും സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു.

കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് മനോജ് കുമാർ ഗുപ്തയെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് രേവതി പി. മൊഹിതെ ദേരെയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായുമാണ് ശിപാർശ.

ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് എം. എസ് സോനക്കിനെ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഒറീസ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സംഗം കുമാറിനെപട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം നൽകാനാണ് ശിപാർശ. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News