കേരള മീഡിയ അക്കാദമി പുരസ്‌കാരം മീഡിയവണിന്; സുനിൽ ബേബിയുടെ 'പേറ്റ് വിലക്ക്' അന്വേഷണാത്മക റിപ്പോർട്ടിനാണ് പുരസ്‌കാരം
മഹാരാഷ്ട്രയിൽ കരിമ്പ് കൃഷി ചെയ്യുന്ന സ്ത്രീ തൊഴിലാളികളെ യൗവനത്തിൽ പോലും ഗർഭപാത്രം നീക്കം ചെയ്യാൻ നിർബന്ധിതമാക്കുന്ന ചൂഷണം വ്യക്തമാക്കുന്ന റിപ്പോർട്ടായിരുന്നു 'പേറ്റ് വിലക്ക്'
Update: 2021-02-19 08:30 GMT
കേരള മീഡിയ അക്കാദമി പുരസ്‌കാരം മീഡിയവണിന്. സുനിൽ ബേബിയുടെ 'പേറ്റ് വിലക്ക്' എന്ന റിപ്പോർട്ടിനാണ് പുരസ്‌കാരം. മഹാരാഷ്ട്രയിൽ കരിമ്പ് കൃഷി ചെയ്യുന്ന സ്ത്രീ തൊഴിലാളികളെ യൗവനത്തിൽ പോലും ഗർഭപാത്രം നീക്കം ചെയ്യാൻ നിർബന്ധിതമാക്കുന്ന ചൂഷണം വ്യക്തമാക്കുന്ന അന്വേഷണാത്മക റിപ്പോർട്ടായിരുന്നു 'പേറ്റ് വിലക്ക്'. ഇതിനാണ് മികച്ച ദൃശ്യ മാധ്യമ പ്രവർത്തനത്തിനുള്ള കേരള മീഡിയ അക്കാദമി പുരസ്‌കാരം ലഭിച്ചത്.