പത്തനംതിട്ടയിൽ വീണ്ടും എലിപ്പനി മരണം

ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാഴ്ചക്കിടെ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്

Update: 2023-06-18 07:43 GMT
Editor : anjala | By : Web Desk

എലിപ്പനി 

Advertising

പത്തനംതിട്ട: പത്തനംതിട്ടയിൽ വീണ്ടും എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഒരാഴ്ചയ്ക്കിടെ ജില്ലയിൽ മൂന്നാമത്തെ എലിപ്പനി മരണമാണിത്. കൊടുമണ്‍ സ്വദേശിയായ സുജാതയാണ് (50 )മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. ഒരാഴ്ചയ്ക്കിടെ ജില്ലയിലെ  മൂന്നാമത്തെ എലിപ്പനി മരണമാണിത്. 30,000ത്തിലേറെ പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത്. വൈറല്‍ പനിക്ക് പിന്നാലെ എലിപ്പനിയും ഡെങ്കിപ്പനിയും സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

സാധാരണ പനിക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് രോഗികൾ ആശുപത്രിയിൽ എത്തുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ 187 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇത് സർക്കാർ ആശുപത്രിയിലെ രോഗികളുടെ കണക്കുകൾ മാത്രമാണ്. സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ കണക്ക് കൂടി എടുത്താൽ മൂന്ന് ദിവസത്തെ രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തിയേക്കും. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ഓരോ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News