പാലക്കാട് 'ഓട്ടോറിക്ഷ' പിടിച്ചത് സ്വതന്ത്രൻ; മത്സരരംഗത്ത് പത്ത് സ്ഥാനാർഥികൾ

ഇന്ന് ഒരാള്‍ കൂടി പത്രിക പിന്‍വലിച്ചു

Update: 2024-10-30 15:26 GMT
Editor : banuisahak | By : Web Desk

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തില്‍ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇന്ന് ഒരാള്‍ കൂടി പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ ആണ് ഇന്ന് പത്രിക പിന്‍വലിച്ചത്. കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി) നേരത്തെ പത്രിക പിന്‍വലിച്ചിരുന്നു.

അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നിലവില്‍ വന്നതോടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമനുവദിക്കുന്ന പ്രക്രിയയും പൂര്‍ത്തിയായി. എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി. സരിന്‍ 'സ്റ്റെതസ്‌കോപ്പ്' ചിഹ്നത്തില്‍ മത്സരിക്കും. ബുധനാഴ്ച ആര്‍.ഡി.ഒ. ഓഫീസില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് സരിന് 'സ്റ്റെതസ്‌കോപ്പ്' ചിഹ്നം അനുവദിച്ചത്. 

Advertising
Advertising

ഓട്ടോറിക്ഷ, ടോര്‍ച്ച്, സ്‌റ്റെതസ്‌കോപ്പ് എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളാണ് സരിന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു പട്ടികയില്‍ മുന്‍ഗണന. എന്നാല്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായ ശെല്‍വന്‍, ഷെമീര്‍ എന്നിവരും ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതോടെ നറുക്കെടുപ്പിലൂടെ ചിഹ്നം തെരഞ്ഞെടുക്കുകയായിരുന്നു.

മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍

1. സി. കൃഷ്ണകുമാര്‍ - ഭാരതീയ ജനതാ പാര്‍ട്ടി - താമര

2. രാഹുല്‍ മാങ്കൂട്ടത്തില്‍ - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ

3. ഡോ.പി.സരിന്‍ – സ്വതന്ത്രന്‍ - സ്റ്റെതസ്കോപ്പ്

4. രാഹുല്‍.ആര്‍ മണലാഴി വീട് - സ്വതന്ത്രന്‍- തെങ്ങിൻ തോട്ടം

5. ബി.ഷമീര്‍ - സ്വതന്ത്രന്‍ -ടെലിവിഷൻ

6. ഇരിപ്പുശ്ശേരി 'സിദ്ധീഖ്. സ്വതന്ത്രന്‍ -ബാറ്ററി ടോർച്ച്

7. രാഹുല്‍ ആര്‍ വടക്കന്തറ -സ്വതന്ത്രന്‍ - എയർ കണ്ടീഷ്ണർ

8. സെല്‍വന്‍. എസ് - സ്വതന്ത്രന്‍ - ഓട്ടോറിക്ഷ 

9. രാജേഷ് എം - സ്വതന്ത്രന്‍- ഗ്യാസ് സിലിണ്ടർ

10. എന്‍.എസ്.കെ പുരം ശശികുമാര്‍ - സ്വതന്ത്രന്‍ - കരിമ്പ് കർഷകൻ

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News