തൃശൂര്‍ കോര്‍പ്പറേഷനിലെ 10 പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

കോര്‍പ്പറേഷനിലെ പ്രതീകാത്മക രക്തം ചിന്തല്‍ സമരത്തിന്റെ പേരിലാണ് നടപടി

Update: 2025-06-30 15:55 GMT

തൃശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പ്രതീകാത്മക രക്തം ചിന്തല്‍ സമരത്തില്‍ 10 പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് കൗണ്‍സില്‍ യോഗത്തില്‍ നിന്നാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. റോഡിലെ കുഴി കാരണം യുവാവ് അപകടത്തില്‍ മരിച്ചതിനാലായിരുന്നു കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.

രാജന്‍ ജെ പല്ലന്‍, ജോണ്‍ ഡാനിയല്‍, ലാലി ജെയിംസ്, മുകേഷ് കുളപ്പറമ്പില്‍, ജയപ്രകാശ് പൂവത്തിങ്കല്‍, സുനിതാ വിനു, രാമനാഥന്‍, ഗോപകുമാര്‍, സുനില്‍ രാജ്, ശ്യാമള മുരളീധരന്‍ എന്നിവരെയാണ് മേയര്‍ എം കെ വര്‍ഗീസ് സസ്‌പെന്‍ഡ് ചെയ്തത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News