മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ചത് 1.15 കോടി രൂപ

വാക്സിന്‍ ചലഞ്ചിനെതിരേയുള്ള പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന ആശ്ചര്യകരമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2021-04-24 12:48 GMT
Editor : Nidhin | By : Web Desk
Advertising

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് മാത്രം ലഭിച്ചത് 1.15 കോടി രൂപയെന്ന് മുഖ്യമന്ത്രി. ഇന്ന് നാലുമണിവരെയുള്ള കണക്കാണിത്. നിരവധി ഹൃദയ സ്പർശിയായ അനുഭവങ്ങളാണ് ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയെ ബന്ധപ്പെട്ട് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിൻ ചലഞ്ച് ആരും നിർബന്ധപൂർവം ഏറ്റെടുത്തത് അല്ലെന്നും എല്ലാവരും താത്പര്യപൂർവം ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ യുവജനങ്ങളാണ് ഇതിന് മുൻകൈയെടുത്തതെന്നും അദ്ദേഹം കൂട്ടിചേർത്തു. വാക്സിന്‍ ചലഞ്ചിനെതിരേയുള്ള പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന ആശ്ചര്യകരമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News