പുരസ്‌കാരാർഹനായ 12കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു; നൊമ്പരമായി മിദ്ലാജ്
ആഗസ്റ്റ് 30നാണ് മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ കുളിച്ചുകൊണ്ടിരിക്കെ മിദ്‌ലാജ് ഒഴുക്കിൽപ്പെട്ടത്.
Update: 2025-09-02 17:55 GMT
കാസർകോട്: മുടങ്ങാതെ പള്ളിയിൽ ജമാഅത്തിന് എത്തിയതിന് മഹല്ല് കമ്മിറ്റി ആദരിച്ച 12- കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെർക്കള പാടിയിലെ മിദ്‌ലാജ് ആണ് മരിച്ചത്. മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ കുളിച്ചുകൊണ്ടിരിക്കെ ഒഴുക്കിൽപ്പെടുകയായിരുന്നു.
ആഗസ്റ്റ് 30നാണ് മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ കുളിച്ചുകൊണ്ടിരിക്കെ മിദ്‌ലാജ് ഒഴുക്കിൽപ്പെട്ടത്. ആലംപാടി പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
സുബ്ഹി അടക്കം എല്ലാ നിസ്‌കാരങ്ങൾക്കും മുടങ്ങാതെ പള്ളിയിൽ ജമാഅത്തിന് എത്തിയ മിദ്‌ലാജിനെ കഴിഞ്ഞ നബിദിനത്തിനാണ് മഹല്ല് കമ്മിറ്റി ആദരിച്ചത്. സൈക്കിൾ ആയിരുന്നു മിദ്‌ലാജിന് സമ്മാനമായി നൽകിയത്.