കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട; കങ്ങരപ്പടിയിലെ വീട്ടിൽ നിന്ന് 140 ഗ്രാം എംഡിഎംഎ പിടികൂടി

കങ്ങരപ്പടി സ്വദേശി ഷമീമിനെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2023-03-02 01:19 GMT

കൊച്ചിയില്‍ നടന്ന റെയ്ഡില്‍ നിന്ന്

കൊച്ചി: കൊച്ചിയിൽ വൻ ലഹരി മരുന്ന് ശേഖരം പിടികൂടി. കങ്ങരപ്പടിയിലെ വീട്ടിൽ നിന്ന് 140 ഗ്രാം എംഡിഎംഎ ആണ് പിടിച്ചത്.കങ്ങരപ്പടി സ്വദേശി ഷമീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സമീപകാലത്ത് കൊച്ചി കണ്ട ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ് ഇന്നലെ രാത്രി നടന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വലിയ തോതിൽ എംഡിഎംഎ എത്തിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെല്ലിന്റെ പ്രത്യേക വിഭാഗം നടത്തിയ പരിശോധനയിലാണ് 140 ഗ്രാം എംഡിഎംഎ പിടികൂടിയത്. അറസ്റ്റിലായ ഷമീമിന്റെ കങ്ങരപടിയിലെ വീട് കേന്ദ്രീകരിച്ചാണ് ലഹരി ഇടപാടുകൾ നടന്നിരുന്നത്. ബംഗളൂരുവിൽ നിന്ന് എത്തിച്ചിരുന്ന എംഡിഎംഎയാണ് ഈ വീട്ടിൽ വച്ച് പലപ്പോഴായി വിൽപ്പന നടത്തിയിരുന്നത്. കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള വരെ ലക്ഷ്യമിട്ടായിരുന്നു വിൽപന.

ബംഗളൂരുവിൽ നിന്ന് സ്ഥിരമായി എംഡിഎംഐ എത്തിച്ചേരുന്നതായും വീട്ടിൽ മാസങ്ങളായി വിൽപ്പന നടത്തുന്നുണ്ടായിരുന്നുവെന്നും ഷമീം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്ത ഷമീമിനെ വിശദമായി ചോദ്യം ചെയ്തശേഷമാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷമീമിന് പുറമേ കൂടുതൽ പേർക്ക് ലഹരി ഇടപാടിൽ പങ്കുണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News