കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ 14-ാമത് സംസ്ഥാന സമ്മേളനം കോഴിക്കോട്ട്

മാര്‍ച്ച് 2,3,4 തിയതികളായാണ് സമ്മേളനം നടക്കുക

Update: 2024-03-01 10:55 GMT

കോഴിക്കോട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ (സി.ഒ.എ) 14-ാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് വെച്ച് നടക്കും. മാര്‍ച്ച് 2,3,4 തിയതികളിലാണ്  സമ്മേളനം.

മാര്‍ച്ച് 2 നാലുമണിക്ക് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്ന് സമ്മേളനം ഘോഷയാത്രയോടെ ആരംഭിക്കും. 5:30 -ന് ഫ്രീഡം സ്‌ക്വയറില്‍ പൊതുസമ്മേളനം നടക്കും. സ്വാഗതസംഘം ചെയര്‍മാനും കോഴിക്കോട് ഡെപ്യൂട്ടി മേയറുമായ സി.പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. എം.പി എളമരം കരീം ഉദ്ഘാടനം ചെയ്യും.

മാര്‍ച്ച് 3 രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Advertising
Advertising

സി.ഒ.എ ജനറല്‍ സെക്രട്ടറി കെ.വി രാജന്‍, കേരള വിഷന്‍ ഡിജിറ്റല്‍ ടി.വി ചെയര്‍മാന്‍ കെ.ഗോവിന്ദന്‍, സിഡ്‌കോലി പ്രസിഡന്റ് വിജയകൃഷ്ണന്‍ കെ, സി.ഒ.എ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഒ, കേരള വിഷന്‍ ഡയറക്ടര്‍ എ.സി നിസാര്‍ ബാബു എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കേരളത്തിലെ സ്വയംതൊഴില്‍ സംരംഭകരായ കേബിള്‍ ടി.വി ഓപ്പറേറ്ററുമാര്‍ തൊണ്ണൂറുകളുടെ മധ്യത്തോടെ രൂപം നല്‍കിയ സംഘടനയാണ് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍.

2008-ല്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച കേബിള്‍ ടി.വി സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നിയമം, ഈ മേഖല മുതലാളിത്ത  വര്‍ഗത്തിന്റെ കൈകളിലാകുന്ന അവസ്ഥ നേരിടുന്നതിന് സി.ഒ.എ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കമ്പനി രൂപീകരിച്ച് ഡിജിറ്റല്‍ കേബിള്‍ ടി.വി സംവിധാനം ഒരുക്കി. ഇപ്പോള്‍ 30 ലക്ഷം വരിക്കാരുമായി ഏറ്റവും വലിയ ആറാമത്തെ ഡിജിറ്റല്‍ ടി.വി സേവനദാതാവായി കേരള വിഷന്‍ ഡിജിറ്റല്‍ ടി.വി വളര്‍ന്ന് വന്നിട്ടുണ്ട്.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News