ആലപ്പുഴയില്‍ 15 വയസുകാരനെ കുത്തിക്കൊന്നു

ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം

Update: 2021-04-15 07:05 GMT

ആലപ്പുഴ വള്ളികുന്നത്ത് 15കാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവെട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. അഭിമന്യുവിന്റേത് ആര്‍എസ്എസ് ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്ന് സിപിഎം ആരോപിച്ചു.

ഇന്നലെ രാത്രി 10 മണിയോടെ പടയണിവെട്ടം ക്ഷേത്ര പരിസരത്താണ് സംഭവം. ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിനിടയിൽ അഭിമന്യുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. പിന്നിൽ ആർഎസ്എസ് പ്രവർത്തകൻ സജയ്ദത്ത് ആണെന്നാണ് സംശയം. സജയ്ദത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യംചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിൽ എടുത്തു. കൃത്യത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.

Advertising
Advertising

ആർഎസ്എസ് ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്ന് സിപിഎം ആരോപിച്ചു. ആർഎസ്എസിന്റെ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതാണ് കൊലപാതക കാരണമെന്ന് സിപിഎം ഏരിയാ സെക്രട്ടറി ബി ബിനു പറഞ്ഞു. എന്നാൽ അഭിമന്യു രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പോകാറുണ്ടായിരുന്നില്ലെന്നും സഹോദരന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും പിതാവ് അമ്പിളികുമാർ പറഞ്ഞു. പ്രാദേശിക തർക്കമാണെന്നും കൊലപാതകത്തിൽ പങ്കില്ലെന്നുമാണ് ബിജെപി വിശദീകരണം.

അഭിമന്യുവിനൊപ്പം പരിക്കേറ്റ പത്താം ക്ളാസ് വിദ്യാർഥികളായ ആദർശിന്റെയും കാശിയുടെയും ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് വള്ളികുന്നത്തും പരിസരത്തും സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.


Full View


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News