'ഇത്തരം തിരിച്ചുവരവ് അപൂര്‍വം'; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 17 വയസുകാരന്‍ രോഗവിമുക്തനായി

അമീബയും ഫംഗസും രോഗിയുടെ തലച്ചോറിനെ ബാധിച്ചിരുന്നു

Update: 2025-09-03 10:19 GMT

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 17 വയസ്സുകാരന്‍ രോഗവിമുക്തനായി. അമീബയും ഫംഗസും രോഗിയുടെ തലച്ചോറിനെ ബാധിച്ചിരുന്നു.

കൃത്യമായ ചികിത്സയിലൂടെയാണ് രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ലോകത്ത് തന്നെ ഇത്തരം തിരിച്ചുവരവ് അപൂര്‍വ്വമാണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 22 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News