എറണാകുളം മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19 കാരി മരിച്ചു; സഹോദരിയെ രക്ഷപ്പെടുത്തി

പുഴയരികിൽ നടക്കാൻ പോയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടം

Update: 2025-04-26 04:35 GMT
Editor : Lissy P | By : Web Desk

കൊച്ചി: എറണാകുളം പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19 കാരി മരിച്ചു. മുടിക്കൽ സ്വദേശി പുളിക്ക കുടി ഷാജിയുടെ മകള്‍ മുടിക്കൽ സ്വദേശി ഫാത്തിമ ആണ് മരിച്ചത്. പുഴയരികിലെ പാറയിൽ നിന്ന് കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടം. ഇവർക്കൊപ്പം വെള്ളത്തിൽ വീണ സഹോദരി ഫർഹത്തിനെ ( 15)രക്ഷപ്പെടുത്തിയിരുന്നു.

മുടിക്കലിൽ രാവിലെ പുഴയരികിൽ നടക്കാൻ ഇറങ്ങിയ സഹോദരിമാരാണ് അപകടത്തിൽപ്പെട്ടത്. മുടിക്കൽ ഡിപ്പോ കടവിലാണ് സംഭവം. രാവിലെ നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയിൽ നിൽക്കുമ്പോഴാണ് കാൽവഴുതി ഇവർ വെള്ളത്തിൽ വീണത്.

സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാൾ അപ്പോൾ തന്നെ വെള്ളത്തിലിറങ്ങി ഫർഹത്തിന് രക്ഷപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഫർഹത് മുടിക്കൽമേരി സ്കൂളിലെയും ഫാത്തിമ പെരുമ്പാവൂർ മാർത്തോമ കോളേജിലെയും വിദ്യാർഥികളാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News