സൗദിയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്

Update: 2021-06-05 07:10 GMT
Editor : Jaisy Thomas | By : Web Desk

സൗദിയിലെ നജ്‌റാനിലുണ്ടായ വാഹനപകടത്തില്‍ രണ്ട് മലയാളി നേഴ്‌സുമാര്‍ മരിച്ചു. കോട്ടയം തിരുവനന്തപുരം സ്വദേശിനികളാണ് മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് പരിക്കേറ്റു.

നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനമാണ് ഇന്നലെ രാത്രിയോടെ അപകടത്തില്‍ പെട്ടത്. നജ്‌റാനിലെ താറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ കോട്ടയം സ്വദേശി ഫിന്‍സി ഫിലിപ്പ് (28 ), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31)  എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് സഹപ്രവര്‍ത്തകരായ റിന്‍സി, സ്‌നേഹ എന്നിവരെ പരിക്കുകളോടെ നജ്‌റാന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ്. വാഹനത്തിന്‍റെ ഡ്രൈവറായ അജിത്തിനെയും പരിക്കുകളോടെ നജ്‌റാനിലെ കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ നജ്‌റാനില്‍ നിന്നും ഖമീസിലേക്ക് വരുന്ന വഴിയിലാണ് അപകടമുണ്ടായത്.

Advertising
Advertising

മരിച്ചവരുടെ മൃതദേഹങ്ങള്‍ താര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ക്കായി സാമൂഹ്യ പ്രവര്‍ത്തകരും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളും രംഗത്തുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News