കളിക്കുന്നതിനിടെ താക്കോലുമായി രണ്ടരവയസുകാരന്‍ കാറില്‍ കുടുങ്ങി; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി

താക്കോൽ കുഞ്ഞിൻ്റെ കൈയിലായതിനാല്‍ ഡോർ തുറക്കാൻ കഴിഞ്ഞില്ല

Update: 2024-07-08 10:54 GMT
Editor : ലിസി. പി | By : Web Desk

വിഴിഞ്ഞം: താക്കോലുമായി കാറിനുള്ളില്‍ കുടുങ്ങിയ രണ്ടരവയസുകാരനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. തിരുവനന്തപുരം വെങ്ങാനൂർ രോഹിണി ഭവനിൽ നന്ദുവിൻ്റെ മകൻ ആരവാണ് കാറിനുള്ളില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ 9.15 ഓടെയാണ് കുട്ടി കാറിനുള്ളില്‍ കുടുങ്ങിയത്.

വീട്ടിലെ കാർ പോർച്ചിൽ കിടന്ന കാറിനുള്ളിൽ താക്കോലുമായി കയറിയ കുട്ടി കളിക്കുന്നതിനിടയിൽ വാഹനം ലോക്ക് ആകുകയായിരുന്നു. താക്കോൽ കുഞ്ഞിൻ്റെ കൈയിലായതിനാല്‍  വീട്ടുകാർക്ക് ഡോർ തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് വീട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. വിഴിഞ്ഞം ഫയർ സ്റ്റേഷനിലെ എ.എസ്.ടി.ഒ സജീവ് കുമാർ, ഗ്രേഡ് എ.എസ്.ടി.ഒ .വിനോദ് കുമാർ ഫയർ & റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, പ്രശാന്ത്, അനീഷ്, ഷിബു, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ കാറില്‍ നിന്ന് പുറത്തെടുത്തത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News