ബാബു ദിവാകരനെ ആര്‍എസ്പിയില്‍ തിരിച്ചെടുത്തു

Update: 2016-04-18 18:52 GMT
Editor : admin

എ എ അസീസിനെതിരെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ബാബു ദിവാകരന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ആര്‍എസ്പി തീരുമാനിച്ചത്...

മുന്‍ മന്ത്രി ബാബു ദിവാകരനെ ആര്‍എസ്പിയില്‍ തിരിച്ചെടുത്തു. ആര്‍എസ്പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എഎ അസീസും മന്ത്രി ഷിബു ബേബി ജോണും എന്‍ കെ പ്രേമചന്ദ്രനും ചേര്‍ന്ന് ബാബു ദിവാകരനെ സ്വീകരിച്ചു.

ആര്‍എസ്പിയോട് തനിക്ക് വൈകാരിക ബന്ധമാണുള്ളതെന്നും സിപിഎം എക്കാലവും ആര്‍എസ്പിയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടേയുള്ളൂവെന്നും ബാബു ദിവാകരന്‍ പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്തെങ്കിലും സംസ്ഥാന സെക്രട്ടറി എ എ അസീസ് ചടങ്ങില്‍ പങ്കെടുത്തില്ല. നേരത്തെ എ എ അസീസിനെതിരെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ബാബു ദിവാകരന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ആര്‍എസ്പി തീരുമാനിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News